Photo: twitter/Narendra Modi
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമ സ്ഥാപിക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോംഗ്രാം പ്രതിമയുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേതാജിയുടെ ജന്മവാര്ഷിക ദിനമായ ജനവരി 23-ന് ഹോളോഗ്രാം പ്രതിമ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും.
ഗ്രാനൈറ്റില്‍ 28 അടി ഉയരത്തിലാണ് പൂര്‍ണകായ പ്രതിമ നിര്‍മിക്കുന്നത്. ആറു അടി വീതിയും ഉണ്ടായിരിക്കും. ഇതേ സ്ഥലത്ത് ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമയാണുണ്ടായിരുന്നത്. 1968-ലാണ് ഇതു നീക്കം ചെയ്തത്.
നേതാജിയുടെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആഘോഷിക്കുമെന്നും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ആ ദിവസംതന്നെ തുടക്കം കുറിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: Grand Netaji Statue At India Gate, Says PM. Hologram To Fill Spot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..