ഒമർ അബ്ദുള്ള | Photo : PTI
ശ്രീനഗര്‍: വെള്ളിയാഴ്ച രാത്രി പത്തരയോടെ ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തിന്റെ തീവ്രമായ പ്രകമ്പനം ശ്രീനഗറിലും അനുഭവപ്പെട്ടതായും ഭയപ്പെട്ടു പോയ താന്‍ നേരം കളയാതെ കമ്പിളിപ്പുതപ്പും വലിച്ചെടുത്ത് വീടിന് പുറത്തേക്കോടിയെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ട്വിറ്ററിലൂടെയാണ് ഒമര്‍ അബ്ദുള്ള തന്റെ ഭൂകമ്പാനുഭവം പങ്കു വെച്ചത്.
2005 ലുണ്ടായ ഭൂചലനത്തിന് ശേഷം ആദ്യമായാണ് വീട്ടില്‍ നിന്നിറങ്ങിയോടാന്‍ തോന്നിപ്പിക്കുന്ന തരത്തിലുള്ള കുലുക്കം അനുഭവപ്പെട്ടതെന്നും കമ്പിളിപ്പുതപ്പും കൈക്കലാക്കി പുറത്തേക്കിറങ്ങിയോടുകയായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റില്‍ കുറിച്ചു. ഫോണ്‍ കയ്യിലെടുക്കുന്ന കാര്യം പോലും മറന്നെന്നും അതു കൊണ്ട് തന്നെ ഭൂചലനം എന്ന് ട്വീറ്റ് ചെയ്യാന്‍ ആയില്ലെന്നും അദ്ദേഹം കുറിച്ചു.
ഡല്‍ഹി, പഞ്ചാബിലെ അമൃത് സര്‍, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാണ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പഞ്ചാബിലെ അമൃത്സര്‍ ആമെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും താജിക്കിസ്ഥാനാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
പ്രഭവകേന്ദ്രത്തെ കുറിച്ചും ഭൂചലനത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്ന പ്രത്യാശയും അദ്ദേഹം പിന്നീടുള്ള ട്വീറ്റില്‍ രേഖപ്പെടുത്തി.
Content Highlights: Grabbed a blanket and ran tweets Omar Abdullah after strong earthquake
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..