സിംഗു അതിർത്തിയിൽ കർഷക നേതാക്കൾ നടത്തിയ വാർത്താ സമ്മേളനം | ഫോട്ടോ : PTI
ന്യൂഡല്‍ഹി : സര്‍ക്കാര്‍ കർഷക മുന്നേറ്റത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കർഷകർ. സര്‍ക്കാര്‍ തങ്ങളോട് പ്രതിപക്ഷത്തെ പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കളിലൊരാളായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു. സിംഗു അതിർത്തിയിൽ കർഷക നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു യോഗേന്ദ്രയാദവ്.
"സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുകയാണ്. അവരാരും തന്നെ ഞങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കുന്നവരല്ല. ഇത് ഞങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷത്തെ എങ്ങനെ സര്‍ക്കാര്‍ നേരിടുന്നുവോ അത് തരത്തിലാണ് അവര്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെയും നേരിടുന്നത്".
തങ്ങള്‍ തള്ളിക്കളഞ്ഞ ഭേദഗതികളുമായി സര്‍ക്കാര്‍ വീണ്ടും തങ്ങളെ സമീപിക്കേണ്ടതില്ലെന്നും സമഗ്രമായ പുതിയ പ്രമേയവുമായി വന്നാല്‍ മാത്രം അത് അജണ്ടയിലെടുക്കാമെന്നുമാണ് കര്‍ഷക സംഘങ്ങളുടെ നിലപാട്. അങ്ങനെയാണെങ്കില്‍ അനുരഞ്ജന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് തുടങ്ങാമെന്നും യോഗേന്ദ്രയാദവ് അറിയിച്ചു.
"ചര്‍ച്ചകള്‍ പരമാവധി വൈകിപ്പിച്ച് കര്‍ഷകരുടെ ആത്മ വീര്യം കെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഞങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നത്തെ ഇപ്പോഴും ലഘുവായാണ് കാണുന്നത്. എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ സര്‍ക്കാരിന് തങ്ങള്‍ മുന്നറിയിപ്പു നല്‍കുകയാണ്", ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് യുദ്ധ്വീര്‍ സിങ്ങ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
content highlights: Govt trying to break our movement and our morale, says farmers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..