ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ആഭ്യന്തര വ്യവസായ മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ചൈനയില്‍ വൈറസ് പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വ്യവസായ പ്രതിനിധികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ധനമന്ത്രി.
വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.
കൊറോണ വൈറസ് കാരണം വിലക്കയറ്റം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഇതുവരെ ആശങ്കകള്‍ ഒന്നുമില്ല. മേക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങള്‍ നേരിട്ട പ്രത്യാഘാതത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു. മരുന്നുകളുടെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഔഷധ നിര്‍മാണ മേഖല ചില വസ്തുക്കളുടെ കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.
Content Highlights: Govt to soon announce measures to deal with Coronavirus impact on industry: Nirmala Sitharaman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..