'പശു ശാസ്ത്ര'ത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.

ന്യൂഡൽഹി: ദേശീയ തലത്തിൽ 'ഗോ വിജ്ഞാൻ' പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഓൺലൈൻ മുഖേനയാണ് ഫെബ്രുവരി 25ന് പരീക്ഷ നടത്തുകയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാക്കുന്നതിനാണ് 'പശു ശാസ്ത്ര' (കൗ സയൻസ്) ത്തിൽ ഇത്തരമൊരു പരീക്ഷയെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കാത്തിരിയ പറഞ്ഞു.

'കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്സാമിനേഷൻ' എന്നായിരിക്കും പരീക്ഷയുടെ പേര്. പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷ എല്ലാ വർഷവും നടത്തുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരിലും പശുക്കളെക്കുറിച്ച് താൽപര്യമുണർത്തുന്നതിന് ഉതകുന്നതായിരിക്കും പരീക്ഷ. പാൽ ഉൽപാദനത്തിന്ശേഷവും പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും,പശുക്കളുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പരീക്ഷ അവസരമൊരുക്കുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു.

പശു ശാസ്ത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കാമധേനു ആയോഗ് പ്രത്യേക പഠനസാമഗ്രികളും തയ്യാറാക്കുന്നുണ്ട്. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റിൽ ലഭിക്കും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പരീക്ഷാ ഫലം ഉടൻതന്നെ പ്രഖ്യാപിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. മികച്ച വിജയം നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വ്യക്തമാക്കി.

സർവകലാശാലകളിൽ പശുവുമായി ബന്ധപ്പെട്ട പഠനത്തിനും ഗവേഷണങ്ങൾക്കുമായി പ്രത്യേക ചെയർ സ്ഥാപിക്കാനുള്ള നീക്കത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.

Content Highlights:Govt to hold national voluntary online exam on cow science on Feb 25: Rashtriya Kamdhenu Aayog

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented