പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റര്‍ പരിധിയില്‍ ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള 5ജി ബേസ് സ്റ്റേഷന് സ്ഥാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം ടെലികോം ദാതാക്കള്‍ക്ക് നല്‍കിയത്.
'ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റണ്‍വേകളുടെ രണ്ടറ്റത്ത് നിന്നും 2100 മീറ്റര്‍ വിസ്തൃതിയില്‍ 3,300-3,670 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ 5ജി സ്റ്റേഷനുകളൊന്നും സ്ഥാപിക്കരുത്' ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
റണ്‍വേയുടെ രണ്ടറ്റത്തുനിന്നും 2,100 മീറ്ററും റണ്‍വേയുടെ മധ്യത്തില്‍നിന്ന് 910 മീറ്ററും ദൂരത്തില്‍ 3,300-3,670 മെഗാഹെര്‍ട്സ് ബേസ് സ്റ്റേഷനുകള്‍ ഉണ്ടാകരുതെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അയച്ച കത്തില്‍ പറയുന്നത്. ടെലികോം ദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നിവര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചിട്ടുണ്ട്. നിര്‍ദേശം ഉടനടി പ്രബാല്യത്തില്‍ വരുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാഗ്പുര്‍, ബെംഗളൂരു, ന്യൂഡല്‍ഹി, ഗുവാഹത്തി, പുണെ വിമാനത്താവളങ്ങളില്‍ എയര്‍ടെല്‍ 5ജി ബേസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ജിയോയും 5ജി ബേസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Content Highlights: Govt tells telcos not to install 5G base stations within 2.1 km from airports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..