45,000 കോടിയുടെ അന്തര്‍വാഹിനി ഇടപാടില്‍ അദാനിക്ക് വേണ്ടി കേന്ദ്രം ഇടപെട്ടെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: 45,000 കോടിയുടെ അന്തര്‍വാഹിനി ഇടപാടില്‍ അദാനിക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. അദാനിക്ക് വേണ്ടി 2016ലെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും കേന്ദ്രം മാറ്റം വരുത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ നാവികസേന ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ മറികടന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡുമായി ചേര്‍ന്ന് അദാനി ഡിഫന്‍സ് നാവികസേനയ്ക്ക് വേണ്ടി ആറ് ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. 45,000 കോടിയുടേതാണ് ഇടപാട്. അദാനി ഡിഫന്‍സിന് ഈ മേഖലയില്‍ മുന്‍പരിചയം ഇല്ലാതിരിക്കെയുള്ള ഈ നീക്കം കേന്ദ്രത്തിന്റെ ചങ്ങാത്ത മുതലാളിത്ത സ്വഭാവത്തിനുള്ള തെളിവാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

എല്‍ ആന്‍ഡ് ടി, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീറിങ്, പൊതുമേഖലാ സ്ഥാപനമായ മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ്, ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ്, അദാനി ഡിഫന്‍സ്- ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് സംയുക്ത കമ്പനി തുടങ്ങിയവരാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യത്തോട് പ്രതികരിച്ചത്. ഇതില്‍ എല്‍ ആന്‍ഡ് ടി, മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ് എന്നീ കമ്പനികളെയാണ് നാവികസേന ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്. എന്നാല്‍ ഈ തീരുമാനത്തെ മോദി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി അദാനി ഡിഫന്‍സ്- ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് സംയുക്ത കമ്പനിയേക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി യെന്നും സുര്‍ജേവാല ആരോപിച്ചു.

2019 സെപ്റ്റംബര്‍ 11നാണ് പ്രതിരോധ മന്ത്രാലയം അന്തര്‍വാഹിനിക്കായി താത്പര്യപത്രം ക്ഷണിച്ചതിന്റെ അവസാന തീയതി. ഈ സമയത്ത് ഒരു സംയുക്ത കമ്പനിയും ഉണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 28ന് ഒരു സംയുക്ത സംരംഭത്തെപ്പറ്റിയുള്ള പ്രഖ്യാപനം നടന്നുവെന്നും അദാനിയുടെ സംയുക്ത സംരംഭത്തെ പരോക്ഷമായി സൂചിപ്പിച്ച് സുര്‍ജേവാല പറഞ്ഞു.

ചട്ടങ്ങള്‍ പ്രകാരം സംയുക്ത സംരംഭങ്ങള്‍ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കാറില്ല. എന്നാല്‍ ഈ കമ്പനി താത്പര്യപത്രം ക്ഷണിച്ച സമയത്ത് അതില്‍ ഭാഗമായിരുന്നില്ല. മാത്രമല്ല ഇവര്‍ക്ക് വേണ്ടി ക്രെഡിറ്റ് റേറ്റിങ്ങില്‍ പോലും ഇളവ് നല്‍കിയെന്നും വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജെയവീര്‍ ഷെര്‍ജില്‍ പറഞ്ഞു.

അദാനി ഡിഫന്‍സും ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡും ചേര്‍ന്നുള്ള സംയുക്ത കമ്പനിയെ നാവികസേന ഉന്നതാധികാര സമിതി തുടക്കത്തിലെ ഒഴിവാക്കിയിരുന്നതാണെന്നും അതിനാല്‍ ഇവരെ പ്രത്യേകം പരിഗണിച്ചതാണെന്നും വ്യക്തമാണ്. എന്തിനുവേണ്ടിയാണ് മോദിസര്‍ക്കാര്‍ നാവികസേനയുടെ തീരുമാനത്തെ മറികടന്നതെന്ന് വ്യക്തമാക്കണമെന്നും ജെയ്‌വീര്‍ ഷെര്‍ജില്‍ പറഞ്ഞു.

Content Highlights: Govt seeking to favour Adanis in Rs 45K cr submarine deal: Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented