ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്.
ശിശുക്ഷേമ വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയിലാണ് അധ്യാപകന്റെ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പതിനഞ്ചോളം വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരേ പരാതിപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
ഗണിതം, സാമൂഹ്യ ശാസ്ത്ര അധ്യാപകരായ രണ്ടു പേര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആരോപണം ഉന്നയിച്ചത്. ക്ലാസ് എടുക്കുമ്പോള്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തുന്നു, അനുചിതമായി ശരീരത്തില്‍ സ്പര്‍ശിക്കുന്നു, സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ഫോണില്‍ വിളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്.
വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനെയാണ് പോലീസ് ഞായറാഴ്ച പിടികൂടിയത്. രണ്ടാമത്തെ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
content highlights: Govt school teacher held for sexually harassing students in Ramanathapuram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..