പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ജിഎസ്ടി കുറവ് നികത്തുന്നതിനായി 17-ാം പ്രതിവാര ഗഡു 5000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 23 സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീര്‍, പുതുച്ചേരി, ന്യൂഡല്‍ഹി എന്നീ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് തുക ലഭിക്കുക.
ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നിവയ്ക്ക് ജിഎസ്ടി നടപ്പാക്കല്‍ കാരണം വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ല.
ജിഎസ്ടി നഷ്ടം നികത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നാല് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരു ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്.
5.59% പലിശ നിരക്കിലാണ് ഈ ആഴ്ചയിലെ ധനസഹായത്തിന് വായ്പയെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായി ഒക്ടോബറിലാണ് പ്രത്യേക വായ്പയെടുക്കല്‍ ജാലകം ആവിഷ്‌കരിച്ചത്. ശരാശരി 4.83 % പലിശ നിരക്കിലാണ് ഒരു ലക്ഷം കോടി വായ്പയെടുത്തത്. തൊട്ടുമുമ്പത്തെ ഗഡുവായി 6000 കോടി രൂപ തിങ്കളാഴ്ച സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
1.06 ലക്ഷം കോടി രൂപയുടെ അധിക വായ്പ അനുമതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 91 ശതമാനവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..