ന്യൂഡൽഹി: റിസര്‍വ്വ് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ എടുത്തതിന് പിന്നാലെ എല്‍ഐസിയില്‍ നിന്നും സര്‍ക്കാര്‍ 10.5ലക്ഷം കോടി രൂപയെടുത്തു വകമാറ്റി എന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. കോണ്‍ഗ്രസ്സ് വക്താവ് അജയ് മാക്കനാണ് വാര്‍ത്ത സമ്മേളനത്തിലൂടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്.
"റിസര്‍വ്വ് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്ന് വലിയ തുക സർക്കാർ നിര്‍ബന്ധപൂര്‍വ്വം എടുത്തിരിക്കുകയാണ്. ഇപ്പോള്‍ എല്‍ഐസിയിലെയും നിക്ഷേപത്തില്‍ നിന്ന് 10.5ലക്ഷം കോടി രൂപയും സര്‍ക്കാര്‍ എടുത്തിരിക്കുകയാണ്. എന്നെ പോലെയും നിങ്ങളെപ്പോലെയും ഉള്ളവര്‍ നിക്ഷേപിച്ച തുകയാണ് എടുത്തിരിക്കുന്നത്", കോണ്‍ഗ്രസ്സ് വക്താവിന്റെ വാക്കുകള്‍ ട്വിറ്റര്‍ പേജിലൂടെ കോണ്‍ഗ്രസ്സ് പുറത്തു വിട്ടു.
Reserve Bank’s reserve has been taken away forcefully. It has now come to light that the Govt has taken Rs 10.5 lakh crores from LIC’s deposits, where people like you and I deposit, and is investing in banks: @pranavINC#BJPBadForEconomy
— Congress Live (@INCIndiaLive) September 18, 2019
"1956 മുതല്‍ 2014വരെ 11.4ലക്ഷം കോടി രൂപയാണ് നഷ്ട സാധ്യത ഏറെയുള്ള പൊതുമേഖലയില്‍ എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ആ നിക്ഷേപം 22.64ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്. അതായത് നഷ്ട സാധ്യതയുള്ള പൊതുമേഖലകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എല്‍ഐസി 10.70 ലക്ഷം കോടി രൂപ മുതല്‍ മുടക്കി".
"2018ല്‍ ഐഡിബിഐ ബാങ്കില്‍ 21000 കോടി രൂപയാണ് എല്‍ഐസി നിക്ഷേപിച്ചത്. 51%ആയിരുന്നു ഷെയര്‍ വളര്‍ച്ച. ആ കാശെല്ലാം എവിടെ", കോൺഗ്രസ്സ് ചോദിക്കുന്നു.
ഈ മാസം ആദ്യം ചേര്‍ന്ന മന്ത്രിസഭ 9300 കോടി രൂപ നിക്ഷേപിക്കാന്‍ വീണ്ടും തീരുമാനിച്ചു. ഇതില്‍ 4743 കോടി രൂപ എല്‍ഐസിയില്‍ നിന്ന് മാത്രമുള്ളതാണെന്ന ഗുരുതര ആരോപണവും കോണ്‍ഗ്രസ്സ് ഉന്നയിച്ചിട്ടുണ്ട്.
1956 से लेकर 2014 तक "रिस्की पब्लिक सेक्टर" में एलआईसी का ₹11.94 लाख करोड़ निवेश हुआ था। लेकिन, केवल पिछले पाँच वर्ष में यह बढ़कर ₹22.64 लाख करोड़ हो गया यानी सिर्फ पिछले 5 वर्ष में ₹10.70 लाख करोड़ का निवेश "रिस्की पब्लिक सेक्टर" में हुआ है : @ajaymaken #BJPBadForEconomy
— Congress Live (@INCIndiaLive) September 18, 2019
എല്‍ഐസിയുടെ നിലവിലെ മൂല്യം 31.11ലക്ഷം കോടി രൂപയാണ്. 29 കോടി പോളിസി ഉടമകളാണ് എല്‍ഐസിക്കുള്ളത്. 1.12 ലക്ഷം ജീവനക്കാരും 10.72ലക്ഷം ഏജന്റുമാരുമുണ്ട്. അതായത് ഒരു വലിയ ജനവിഭാഗം ഈ സ്ഥാപനത്തെ ആശ്രയിച്ചു കഴിയുന്നുണ്ട്. ഇവരെയെല്ലാം ബാധിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തുന്നു.
एलआईसी की वर्तमान वैल्यू ₹31.11 लाख करोड़ है और लगभग 29 करोड़ पॉलिसीधारक हैं। 1.12 लाख कर्मचारियों के साथ 10.72 लाख सक्रिय एजेंट हैं। मतलब बहुत ज्यादा संख्या में लोग इस पर निर्भर हैं : @ajaymaken #BJPBadForEconomy
— Congress Live (@INCIndiaLive) September 18, 2019
content highlights: Govt has taken Rs 10.5 lakh crores from LIC’s deposits, says Congress