പ്രതീകാത്മക ചിത്രം | PTI
ന്യൂഡല്‍ഹി: ഉള്ളിയുടെ വിലക്കയറ്റം തടയാന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ലണ്ട് ലക്ഷം ടണ്‍ ഉള്ളി കരുതല്‍ ശേഖരമെന്ന നിലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ഉള്ളിയുടെ വില ഉയരുന്നത് ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുന്‍കാലത്തെ കണക്കനുസരിച്ച് സെപ്റ്റംബര്‍ മാസത്തിലാണ് ഉള്ളിവില വര്‍ധിക്കുന്നത്. ഉള്ളിക്കൃഷി ആരംഭിക്കുന്നത് ഈ മാസത്തിലാണ്. പിന്നീട് മൂന്ന് മാസത്തിനു ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാവുമ്പോഴാണ് വീണ്ടും വില കുറഞ്ഞു തുടങ്ങുന്നത്. ഈ സമയത്ത് ഉള്ളിവല ഉയരുന്നത് പണപ്പെരുപ്പം ഉണ്ടാവാന്‍ കാരണവാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇത് ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ ഉള്ളി സംഭരണം നടത്തുന്നത്.
ജൂണ്‍ മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയര്‍ന്നതാണ് ഇതിലേക്ക് നയിച്ചത്. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് സര്‍ക്കാര്‍ ഇത്തവണ നേരത്തെ തന്നെ സ്വീകരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
Content highlights: Govt builds record onion buffer to guard against inflation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..