നരേന്ദ്രമോദി | Photo: ANI
ബസ്തി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനില്‍ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്. യുക്രൈനില്‍ ബാക്കിയുള്ള കുട്ടികളെ തിരിച്ചെത്തിക്കും. രാവും പകലുമില്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് വേണ്ടി പ്രയത്‌നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബസ്തിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെതിരേ മോദി നിശിതവിമര്‍ശനം ഉന്നയിച്ചു. സ്വന്തം നിധിപ്പെട്ടിയില്‍ പണം എത്തിക്കുന്നത് മാത്രമാണ് ചില 'കുടുംബ പാര്‍ട്ടികളുടെ' ഫോര്‍മുല. ഇവര്‍ ഒരിക്കലും രാജ്യം ശക്തിപ്പെടാന്‍ അനുവദിക്കില്ല. അവര്‍ അടിച്ചമര്‍ത്തലുകാരേയും ഗുണ്ടകളേയും മാഫിയകളേയും ശക്തരാക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലെ വോട്ടര്‍മാര്‍ 2014, 2017, 2019 വര്‍ഷങ്ങളില്‍ ഈ 'പരിവാര്‍വാദികളെ' തോല്‍പിച്ചു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അവര്‍ക്ക് സ്വന്തം സീറ്റ് ഉറപ്പിക്കാന്‍ പ്രയാസമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ പ്രതിപക്ഷം ഒരിക്കലും അതില്‍ ശ്രദ്ധിച്ചില്ല. അവര്‍ക്ക് എല്ലാ ഇടപാടുകളില്‍ നിന്നും കമ്മീഷന്‍ മാത്രമാണ് ആവശ്യം. അവര്‍ക്ക് ഒരിക്കലും സ്വയം പര്യാപ്ത ഇന്ത്യ വേണ്ടിയിരുന്നില്ല. രാഷ്ട്രഭക്തിയും കുടുംബഭക്തിയും തമ്മിലുള്ള വ്യത്യാസം അതാണെന്നും മോദി പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും മോദി വിമര്‍ശനമുയര്‍ത്തി. ഭീകരവാദികളോട് സഹതാപം കാണിക്കുന്നവര്‍ ഒരിക്കലും രാജ്യത്തെ ശക്തിപ്പെടുത്തില്ല. സംസ്ഥാനങ്ങള്‍ ശക്തിപ്പെട്ടാല്‍ മാത്രമേ രാജ്യവും ശക്തിപ്പെടുകയുള്ളൂ. ഉത്തര്‍പ്രദേശ് ശക്തിയാര്‍ജിക്കുമ്പോള്‍ രാജ്യവും ശക്തിയാര്‍ജിക്കും,
ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാര്‍ഥികളാണ് അഞ്ചാംഘട്ടത്തില്‍ ജനവിധി തേടുന്നത്.
Content Highlights: Government Will Evacuate All Indians Stranded In Ukraine, Says PM Modi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..