സര്‍ക്കാര്‍-ട്വിറ്റര്‍ പോര്: പേരുവെളിപ്പെടുത്താത്തവര്‍ക്ക് മൗലികാവകാശത്തിന് അര്‍ഹതയില്ല -കേന്ദ്രം


സ്വന്തം ലേഖകന്‍

പ്രതീകാത്മക ചിത്രം | Photo - ANI

ന്യൂഡല്‍ഹി: പേരുവെളിപ്പെടുത്താതിരിക്കുന്നവര്‍ക്ക് മൗലികാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന കേന്ദ്രനിലപാട് കോടതിയില്‍ നിലനില്‍ക്കുമോ? ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരവേ സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉന്നയിച്ച ഈ വാദം കോടതി അംഗീകരിച്ചാല്‍ പൗരാവകാശവുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമാകും. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ നല്‍കിയ കേസില്‍ കര്‍ണാടക ഹൈക്കോടതിയിലാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പുതിയനിലപാട് അറിയിച്ചത്. ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉള്ളടക്കം നീക്കാനുള്ള കേന്ദ്രത്തിന്റെ ഉത്തരവുകള്‍ ഏകപക്ഷീയമാണെന്നും ട്വീറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസയച്ചിട്ടില്ലെന്നുമാണ് ട്വിറ്റര്‍ വാദിക്കുന്നത്. രാഷ്ട്രീയസ്വഭാവമുള്ള ട്വീറ്റുകള്‍ നീക്കാനാവശ്യപ്പെട്ടെന്നും ഇതെല്ലാം അഭിപ്രായ സ്വതന്ത്ര്യത്തിന്റെ ലംഘനമാകുമെന്നുമാണ് ട്വിറ്ററിന്റെ പക്ഷം. എന്നാല്‍, വ്യാജവാര്‍ത്ത പ്രചരിക്കുന്നത് തടയാനും രാജ്യസുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്താനുമാണ് ഇടപെടലെന്നാണു കേന്ദ്രവാദം.

വ്യാജവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ട്വിറ്ററിന്റെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും കേന്ദ്രം പറയുന്നു. വിദേശ കമ്പനിയായ ട്വിറ്റര്‍ വാണിജ്യ താത്പര്യത്തോടെയാണ് മൗലികാവകാശ ലംഘനമെന്ന വിഷയം ഉന്നയിക്കുന്നത്. അതുനിലനില്‍ക്കുന്നതല്ല. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ വിലക്കുന്നതിനു നിര്‍ദേശംനല്‍കാന്‍ ഐ.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ട്.

നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് വെരിഫൈഡ് അക്കൗണ്ടുകളെയല്ല. പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ പൗരന്മാരാണെന്നതിന് തെളിവില്ല. അതു വ്യാജ അക്കൗണ്ടുകളോ ഓട്ടോമേറ്റഡ് ബോട്ടുകളോ ആകാന്‍ സാധ്യതയുണ്ട്.

പേരുവെളിപ്പെടുത്താത്തതും വെരിഫൈഡ് അല്ലാത്തതുമായ ഉപയോക്താക്കള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അവകാശപ്പെടാനാവില്ല. തിരിച്ചറിയാനാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുമാത്രമേ ഈ അവകാശങ്ങള്‍ക്ക് അര്‍ഹതയുള്ളൂ.

ഉള്ളടക്കം നീക്കുന്നത് ഏകപക്ഷീയമായാണെന്ന ട്വിറ്ററിന്റെ നിലപാടിനെയും ഇതേ വാദമുയര്‍ത്തിയാണ് കേന്ദ്രം പ്രതിരോധിക്കുന്നത്. പേരു വെളിപ്പെടുത്താത്തവര്‍ക്ക് നോട്ടീസയക്കാന്‍ തങ്ങള്‍ക്ക് നിയമബാധ്യതയില്ലെന്നും ആഗോള കമ്പനികളാണെങ്കിലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ഉള്ളടക്കം നീക്കം ചെയ്യാത്തതിനെച്ചൊല്ലി ജൂലായില്‍ ഐ.ടി. മന്ത്രാലയം ട്വിറ്ററിനോട് സ്വരം കടുപ്പിച്ചിരുന്നു. ഇന്റര്‍മീഡിയറി പദവി നഷ്ടമാകുമെന്നും ഉപയോക്താക്കളുടെ അഭിപ്രായ പ്രകടനത്തിന് ഉത്തരവാദിയാകേണ്ടി വരുമെന്നുമായിരുന്നു മുന്നറിയിപ്പ്. അതിനുപിന്നാലെയാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചത്.

Content Highlights: Government vs twitter fundamental rights


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented