കോവിഡ് വ്യാപനത്തിനിടെ പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മാണത്തിന് സമയപരിധി നിശ്ചയിച്ച് കേന്ദ്രം 


പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ രൂപരേഖ |Photo:PTI

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിർമാണം പൂർത്തികരിക്കാൻ സമയപരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. 2022 ഡിസംബറോടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. സെൻട്രൽ വിസ്ത പദ്ധതി അവശ്യസേവനമായി കണക്കാക്കിയിരിക്കുന്നതിനാല്‍ ഡൽഹിയിലെ കോവിഡ് ലോക്ഡൗണിൽ നിർമാണ ജോലികൾ തടസപ്പെടില്ലെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

സെൻട്രൽ വിസ്ത പദ്ധതിയിൽ അടുത്ത വർഷം ഡിസംബറോടെ ആദ്യം പൂർത്തീകരിക്കുന്ന കെട്ടിടങ്ങളിലൊന്ന് പ്രധാനമന്ത്രിയുടെ വസതിയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കുള്ള ആസ്ഥാന മന്ദിരത്തിന്റെ നിർമാണവും ഇതിനൊപ്പം പൂർത്തിയാക്കും. ഉപരാഷ്ട്രപതിയുടെ വസതിയും അടുത്ത വർഷത്തോടെ സജ്ജമാക്കും. 13,500 കോടി രൂപയാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിനായി പ്രതീക്ഷിക്കുന്നത്.

64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പുതിയ പാർലമെന്റ് മന്ദിരം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നാല് കിലോ മീറ്ററോളമുള്ള രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റവുമുണ്ടാകും. 2024 പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ ജോലികളും പൂർത്തീകരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. കോവിഡ് കേസുകൾ അനുദിനം വർധിക്കുന്ന സമയത്ത് കേന്ദ്ര സർക്കാർ വ്യക്തമായ കാഴ്ചപ്പാടോടെ നീങ്ങണമെന്നും ഈ ഘട്ടത്തിൽ സെൻട്രൽ വിസ്തയ്ക്കുവേണ്ടി വൻതുക ചെലവഴിക്കരുതെന്നും കഴിഞ്ഞ ആഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

content highlights:Government Sets Deadline For New PM House Amid Covid Crisis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented