ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി. ആര്‍ ടെസ്റ്റിന്റെ പേരില്‍ ഈടാക്കിയിരുന്ന വന്‍തുക വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് എം.പി. അബ്ദുസമദ് സമദാനി എം.പി. 

പക്ഷെ പുതുക്കിയ നിരക്കും പുറത്ത് ഈടാക്കുന്ന സംഖ്യയേക്കാള്‍ കൂടുതല്‍ തന്നെയാണ്. വിമാനത്താവളത്തിന് അകത്തായാലും പുറത്തായാലും ഒരേ ടെസ്റ്റിന്റെ നിരക്ക് തുല്യമാക്കേണ്ടതുണ്ട്. അത് യാത്രക്കാര്‍ക്കും പ്രത്യേകിച്ച് പ്രവാസികള്‍ക്കും വലിയ ആശ്വാസമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. 

കോഴിക്കോട് വിമാനത്താവളത്തില്‍ നേരത്തെ ഈടാക്കിയിരുന്ന 2,490 രൂപ കുറച്ച് ഇപ്പോള്‍ 1,580 രൂപയാക്കിയിട്ടാണ് അധികൃതര്‍ കുറച്ചിരിക്കുന്നത്.
ഏതായാലും ടെസ്റ്റിന്റെ പേരില്‍ നടന്നുവന്ന ചൂഷണം ഒരു പരിധി വരെ ഇല്ലാതെയാക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

ആര്‍ ടി.പി.സി.ആര്‍ ടെസ്റ്റിന്റെ പേരില്‍ നടക്കുന്ന ചൂഷണം ഡിസംബര്‍ രണ്ടിന് പാര്‍ലമെന്റില്‍ സമദാനി ഉന്നയിക്കുകയും ഇതിന് അറുതി വരുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടിയന്തിരമായി ഇതില്‍ ഇടപെടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

content highlights:  government's decision to lower rtpcr rate is welcoming says Abdussamad Samadani