പ്രതീകാത്മക ചിത്രം|ഫോട്ടോ:PTI
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് മുന്നിലെത്തിയതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസ്സെറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് മുന്നിലെത്തിയെന്നും ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി അംഗീകാരം നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ ഇന്ത്യയ സ്വന്തമാക്കുവാന്‍ ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ്ങുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ് തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിങ് സമര്‍പ്പിച്ചതിനേക്കാള്‍ 5000 കോടി അധികമാണെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍.
സ്വകാര്യവല്‍കരണം സംബന്ധിച്ചിച്ച് ലേലത്തില്‍ പങ്കെടുത്ത രണ്ട് കമ്പനികളുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍ 29, 30 തീയതികളിലായിരുന്നു ചര്‍ച്ച. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ് (ദിപാം), ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ടാറ്റ ഗ്രൂപ്പ്, സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജിത് സിങ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയത്.
ഇതിനിടെ കമ്പനി നല്‍കിയ താമസസൗകര്യങ്ങളില്‍ ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് എയര്‍ ഇന്ത്യയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യവല്‍കരണത്തിന് ആറ് മാസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി നല്‍കിയിരിക്കുന്ന വിവിധ പാര്‍പ്പിട സൗകര്യങ്ങളില്‍ താമസിക്കുന്ന ജീവനക്കാര്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.
Content Highlights: Government respond on Report On Tata Sons Winning Air India Bid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..