സര്‍ക്കാര്‍ കൃത്യസമയത്ത് തീരുമാനമെടുക്കുന്നില്ല, അതാണ് പ്രധാന പ്രശ്‌നം- ഗഡ്കരി


നിതിൻ ഗഡ്കരി| Photo: ANI

ന്യൂഡല്‍ഹി: സര്‍ക്കാര്‍ കൃത്യസമയത്ത് തീരുമാനമെടുക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സിവില്‍ എന്‍ജിനിയര്‍മാരുടെ അസോസിയേഷന്‍ ഞായറാഴ്ച മുംബൈയില്‍ സംഘടിപ്പിച്ച NATCON 2022 പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിമര്‍ശനാത്മകമായ പരാമര്‍ശം.

'നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. അതിനുള്ള ശേഷിയുണ്ട്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന മേഖലയുടെ ഭാവി ഏറെ ശോഭനമാണ്. ലോകത്തും രാജ്യത്തുമുള്ള മികച്ച സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും വിജയകരമായ പ്രവര്‍ത്തനങ്ങളും നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാന്‍ കഴിയുന്ന ബദല്‍ സാമഗ്രികള്‍ നമുക്കുണ്ടാകണം. നിര്‍മാണ മേഖലയില്‍ സമയമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സമയമാണ് ഏറ്റവും വലിയ മൂലധനം. എന്നാല്‍, സര്‍ക്കാര്‍ കൃത്യമസമയത്ത് തീരുമാനമെടുക്കാത്തതാണ് പ്രധാന പ്രശ്‌നം', ഗഡ്കരി പറഞ്ഞു.



അതേസമയം, മന്ത്രിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെതിരേ അല്ലെന്നും സര്‍ക്കാരുകളെക്കുറിച്ച് പൊതുവായുള്ള കാര്യമാണ് ഗഡ്കരി പറഞ്ഞതെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് കഴിഞ്ഞയാഴ്ച ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ നേരിട്ടല്ലെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരേ ഗഡ്കരി പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്.

Content Highlights: Government Not Taking Decisions In Time says Nitin Gadkari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented