
Photo: Mathrubhumi Library
ന്യൂഡല്‍ഹി: കൊറോണയുടെ ആഘാതത്തില്‍നിന്ന് പുറത്തുകടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1.5ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും ധനവകുപ്പും ആര്.ബി.ഐയും തമ്മില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഉത്തേജന പാക്കേജ് 2.3 ലക്ഷം കോടിരൂപയുടേതായിരിക്കുമെന്ന് ഒരു ഉന്നതസര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ എത്ര തുകയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ ഇപ്പോളും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച അവസാനത്തോടെയാകും പാക്കേജ് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യംമുഴുവനും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
content highlights: government likely to unveil economic stimulus package
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..