ബിഹാറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാം വിവാഹത്തിന് അനുമതി വാങ്ങണം; ആദ്യഭാര്യ എതിര്‍ത്താല്‍ പെടും


പ്രതീകാത്മക ചിത്രം/PTI

പട്‌ന: ബിഹാറില്‍ പുനര്‍വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിമുതല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ ജീവനക്കാരും തങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന കാര്യം അറിയിക്കണെന്നാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. ഒരിക്കല്‍ വിവാഹം കഴിച്ചവര്‍ വീണ്ടും വിവാഹം കഴിക്കാനാഗ്രഹിക്കുകയാണെങ്കില്‍ അതിന് വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം.

ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിരിക്കണം. ഇതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ പുനര്‍വിവാഹത്തിന് അനുമതി ലഭിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ആളിന്റെ മുന്‍ പങ്കാളി എന്തെങ്കിലും എതിര്‍പ്പ് ഉന്നയിച്ചാല്‍ പുനര്‍വിവാഹത്തിന് അനുമതി ലഭിക്കില്ല. അനുമതി നേടാതെ പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ സര്‍വീസിലിരിക്കെ ഈ വ്യക്തി മരണപ്പെട്ടാല്‍ രണ്ടാം ഭാര്യ/ഭര്‍ത്താവ് അവരുടെ കുട്ടികള്‍ക്ക് ആശ്രിത നിയമനം ലഭിക്കുകയില്ല.

പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ഡിവിഷണല്‍ കമ്മിഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും ഡിജിപി, ഡിജിപി (ഹോംഗാര്‍ഡ്) ജയില്‍ ജിഡിപി മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവിമാര്‍ എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്. തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഇത്തരം സംഭവങ്ങളില്‍ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Content Highlights: remarriage, employees, permission

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented