കോത്തഗിരി മേട്ടുപ്പാളയം വനപാതയിൽ സർക്കാർ ബസ്സിനെ ആക്രമിക്കാൻ ഒരുങ്ങുന്ന കാട്ടുകൊമ്പൻ
ഊട്ടി: കോത്തഗിരി മേട്ടുപ്പാളയം റോഡിൽ വിലസുകയായിരുന്ന ഒറ്റയാൻ സർക്കാർ ബസ്സിനെ ആക്രമിച്ച് മുൻവശത്തെ കണ്ണാടി തകർത്തു. കോത്തഗിരിയിൽ നിന്നും മേട്ടുപ്പാളയത്തേക്ക് പുറപ്പെട്ട ബസ് മേൽത്തട്ട പള്ളം ഭാഗത്ത് വന്നപ്പോഴാണ് ഒറ്റയാന്റെ മുന്നിൽ പെട്ടത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
തേയില എസ്റ്റേറ്റും വന ഭാഗവും ചേരുന്ന ഭാഗത്താണ് നടന്നുവരികയായിരുന്ന കൊമ്പന്റെ മുൻപിലേക്ക് വളവു തിരിഞ്ഞെത്തിയ എത്തിയ ബസ് എത്തിച്ചേർന്നത്. ആന മുന്നോട്ടു തന്നെ നടന്നു വരുന്നത് കണ്ടു ഡ്രൈവർ സമയോചിതമായി പിന്നോട്ട് വണ്ടിയോടിച്ചെങ്കിലും വണ്ടിയുടെ മുരൾച്ചയും വിസിൽ ശബ്ദവും ആനയെ അസ്വസ്ഥനാക്കി. ഉടൻ കൊമ്പുകൊണ്ട് കണ്ണാടിക്കൊരു കുത്തും കിട്ടി.
ഇതോടെ ബസ് പിറകോട്ട് എടുക്കാനുള്ള ശ്രമം ഡ്രൈവർ ഉപേക്ഷിച്ച് പിന്നിലേക്ക് മാറി നിന്നു. പിന്നീട് ബസിന്റെ ശബ്ദം നിന്നതോടെ ശാന്തനായ ആനയും ബസിനെ കടന്ന് പോയി. യാത്രക്കാരും വലിയ ബഹളങ്ങളൊന്നും കൂട്ടാതെ സഹകരിച്ചതോടെ ആനയും മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. ഡ്രൈവറെ ആശ്വസിപ്പിച്ച യാത്രക്കാർ മേട്ടുപ്പാളയം വരെ ആന കഥകളുടെ വിശേഷങ്ങൾ പങ്കിട്ട് യാത്ര തുടർന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..