വിദേശത്തുനിന്ന് ഇനി കൂടുതല്‍ പണമയക്കാം, സര്‍ക്കാരിനെ അറിയിക്കാതെ


എഫ്.സി.ആര്‍.എ. നിയമത്തില്‍ ഭേദഗതി; പത്ത് ലക്ഷത്തില്‍ കൂടുതലുള്ളത് അറിയിച്ചാല്‍ മതി

പ്രതീകാത്മക ചിത്രം | Photo: Reuters

ന്യൂഡല്‍ഹി: പണം നല്‍കി ഒത്തുതീര്‍പ്പാക്കാവുന്ന കുറ്റങ്ങളുടെ (കോമ്പൗണ്ടബിള്‍ ഒഫന്‍സ്) എണ്ണം ഏഴില്‍ നിന്ന് 12 ആക്കിയതുള്‍പ്പെടെ, എഫ്.സി.ആര്‍.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) നിയമത്തില്‍ ഏഴ് ഭേദഗതികള്‍ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ അവിടെനിന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് അയക്കുന്ന തുക പത്ത് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. നേരത്തേ ഇത് ഒരു ലക്ഷമായിരുന്നു. മുപ്പത് ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കണമെന്നത് മൂന്ന് മാസമായി വര്‍ധിപ്പിക്കുകയും ചെയ്തു.

എഫ്.സി.ആര്‍.എ. നിയമത്തിലെ ആറാം ചട്ടത്തില്‍ രണ്ട് ഭേദഗതികള്‍ വരുത്തിയാണ് തുക പത്ത് ലക്ഷമായും അറിയിക്കാനുള്ള സമയം മൂന്ന് മാസമായും വര്‍ധിപ്പിച്ചത്. സമയപരിധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ അറിയിച്ചില്ലെങ്കില്‍ കോടതിയില്‍ വിചാരണ നേരിടേണ്ട കുറ്റമായിരുന്നു. എന്നാല്‍, 90 ദിവസത്തിനുശേഷം അറിയിച്ചാല്‍ അഞ്ച് ശതമാനം പിഴയടച്ചാല്‍ മതിയാകും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയം 45 ദിവസമാക്കി വര്‍ധിപ്പിച്ചു. നേരത്തേ ഇത് 15 ദിവസമായിരുന്നു. ഇതിനായി ഒമ്പതാം ചട്ടത്തില്‍ ഭേദഗതി വരുത്തി.

വിദേശ സംഭാവന സ്വീകരിക്കുന്നവര്‍ തുക, ലഭിച്ച തീയതി തുടങ്ങിയവ മൂന്നുമാസം കൂടുമ്പോള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനായി 13(ബി) ചട്ടം ഭേദഗതി ചെയ്തു. പകരം, ഔദ്യോഗിക വെബ്സൈറ്റിലോ സര്‍ക്കാര്‍ പറയുന്ന വെബ്സൈറ്റിലോ ഓഡിറ്റഡ് കണക്കുകള്‍ സാമ്പത്തികവര്‍ഷം തുടങ്ങി ഒമ്പതുമാസത്തിനകം പ്രസിദ്ധീകരിച്ചാല്‍ മതി.

വിദേശ സംഭാവന ലഭിച്ചാല്‍ സര്‍ക്കാരിനെ അറിയിക്കാതിരിക്കല്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍, വെബ്സൈറ്റില്‍ വിവരം പ്രസിദ്ധീകരിക്കാതിരിക്കല്‍ തുടങ്ങിയവയെല്ലാം നേരത്തേ കോടതിയില്‍ വിചാരണ നേരിടേണ്ട കുറ്റങ്ങളായിരുന്നു. ഇവ ഇപ്പോള്‍ പണമടച്ച് തീര്‍പ്പാക്കാവുന്ന കോമ്പൗണ്ടബിള്‍ കുറ്റങ്ങളാക്കി.

Content Highlights: FCRA central government

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented