സെര്‍ച്ച് കമ്മിറ്റി സംസ്ഥാന നിയമപ്രകാരം രൂപവത്കരിക്കാം; ഗവര്‍ണറുടെ നിലപാട് സത്യവാങ്മൂലത്തില്‍


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

സുപ്രീംകോടതി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന നിയമപ്രകാരമായിരിക്കണം സെര്‍ച്ച് കമ്മിറ്റിയെന്ന നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാമെന്ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം ആയിരിക്കുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനം അല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സെപ്റ്റംബര്‍ പതിമൂന്നിനാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ദോത്തവത്തിന്റെ സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ഈ സത്യവാങ്മൂലത്തിലാണ് രാജശ്രീയുടെ നിയമനവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മിറ്റി രൂപവത്കരണവും, സെര്‍ച്ച് കമ്മിറ്റിയിലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യവും ചട്ടവിരുദ്ധം അല്ലെന്ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.



2010 ലേയും, 2013 ലെയും യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച് കമ്മിറ്റിയുടെ രൂപവത്കരണം സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ആകാം എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. ബാബു സെബാസ്റ്റിയന്റെ നിയമനം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ചീഫ് സെക്രട്ടറി സെര്‍ച് കമ്മിറ്റിയിലെ അംഗമാകുന്നത് ശരിവച്ചിരുന്നു. എന്നാല്‍ ഒരു എംഎല്‍എ സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകുന്നത് ചട്ടവിരുദ്ധമാണെന് വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ നോമിനേറ്റ് ചെയ്തതിനെ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ന്യായീകരിച്ചിരിക്കുന്നത്.

2010 ലെ യുജിസി ചട്ടങ്ങള്‍ സമയപരിധിക്ക് ഉള്ളില്‍ തന്നെ കേരളം അംഗീകരിച്ചിട്ടുണ്ടെന്നും, അതിനാല്‍ 2022 ല്‍ സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റി കേസില്‍ സുപ്രീംകോടതി പുറപ്പടിവിച്ച വിധി രാജശ്രീയുടെ കേസിന് ബാധകം അക്കില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല കേസിലെ വിധിയുടെ ചൂണ്ടിക്കാട്ടിയാണ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്.

Content Highlights: Governer Arifmuhammedkhan's principal secretary file affidavit in sc about search committe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented