-
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് ഗുഗിള്‍ അറിയിച്ചു. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ആളുകള്‍ക്ക് താങ്ങാവുന്ന നിലയിലെത്തി. കണക്ടിവിറ്റിയും മെച്ചപ്പെട്ടു. കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.
സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഗൂഗിള്‍ അറിയിച്ചു.
അഞ്ച് വര്‍ഷം മുമ്പാണ് സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായി മാറി. ആഗോളതലത്തില്‍ കണക്ടിവിറ്റി മെച്ചപ്പെടുകയും ആളുകള്‍ക്ക് താങ്ങാവുന്ന വിധത്തിലേക്കും മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് ട്രായിയുടെ 2019-ലെ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ മാസം ശരാശരി 10 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ഗ്രാമീണമേഖലയിലും മറ്റും സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് എല്ലാ ആളുകള്‍ക്കും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ട്' ഗൂഗിള്‍ അറിയിച്ചു.
Content Highlights: Google winding down free public Wi-Fi service at Indian railway stations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..