ബെംഗളൂരു : ബെംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊറോണ ( കോവിഡ് 19) സ്ഥരീകരിച്ചതായി ഗൂഗിള്‍ ഇന്ത്യ.
"ബെംഗളൂരു ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഇയാള്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അപ്പോള്‍ മുതല്‍ ഇയാളെ ക്വാറന്റൈനിലാക്കിയിരുന്നു.
ഇയാളോട് അടുത്ത് ഇടപഴകിയ സഹപ്രവര്‍ത്തകര്‍ സ്വയം ക്വാറന്റൈന് വിധേയരാകണം." - ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു ഓഫീസിലെ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് വെള്ളിയാഴ്ച ഗൂഗിള്‍ ഇന്ത്യ അറിയിച്ചു. ആരോഗ്യത്തിനും സുരക്ഷയ്ക്കും ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ പാലിച്ച് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ഞങ്ങള്‍ സ്വീകരിച്ചുവെന്നും അവര്‍ പറഞ്ഞു.
നേരത്തെ കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയില്‍ നിന്ന് തിരികെ എത്തിയ 76 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ രാജ്യത്ത് 74 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കന്നത്. ഇതില്‍ നാല് പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്.
Content Highlights: Google employee in Bengaluru tests positive for coronavirus, colleagues quarantined
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..