കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് ഗൂഗിള്‍; 12,000 പേര്‍ക്ക് ജോലി നഷ്ടമാകും


പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ കൂട്ട പിരിച്ചുവിടല്‍. ആഗോളതലത്തില്‍ 12,000 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. കമ്പനിയിലെ ആകെ ജീവനക്കാരുടെ ആറ് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ടെക് മേഖലയെ പിടിച്ചുകുലുക്കി ഗൂഗിളും കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.

പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ട് ഇ-മെയില്‍ സന്ദേശവും കമ്പനി നല്‍കി. പുതിയ സാമ്പത്തിക സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി സിഒഇ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

ആഗോളതലത്തിലാണ് നടപടിയെങ്കിലും അമേരിക്കയിലാകും പിരിച്ചുവിടല്‍ നടപടി ആദ്യം നടപ്പാക്കുക. ലോകമെമ്പാടുമുള്ള കമ്പനിയുടെ റിക്രൂട്ടിങ്, കോര്‍പ്പറേറ്റ് ഫങ്ഷന്‍, എന്‍ജിനിയറിങ്, പ്രൊഡക്റ്റ് ടീം ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ കൂട്ട പിരിച്ചുവിടല്‍ ബാധിക്കും.

Content Highlights: Google Announces 12,000 Job Cuts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented