-
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് ഷെങ്കണ്‍ രാജ്യങ്ങള്‍ പുനരാരംഭിച്ചു. നേരത്തെ കോവിഡ് വ്യാപനസാഹചര്യത്തില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. അഞ്ച് മാസത്തിന് ശേഷമാണ് വിസ അപേക്ഷകന് പരിഗണിക്കാന്‍ വീണ്ടും തീരുമാനം വന്നിരിക്കുന്നത്.
ഇതോടെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല കോഴ്സുകള്‍ക്കും ഹ്രസ്വകാല താമസത്തിനുമായി വിസയ്ക്ക് അപേക്ഷിക്കാം. വിസ സേവനങ്ങള്‍ പുനരാരംഭിച്ച കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവല്‍ ലെനെയ്ന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
ഡെന്മാര്ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും ഇന്ത്യയിലെ വിസ സെന്ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിനായി വര്‍ഷംതോറും മൂന്ന് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. ഇതില്‍ 45 ശതമാനം വിദ്യാര്‍ഥികളും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സാധാരണയായി 15-30 ദിവസത്തിനുള്ളിലാണ് ഷെങ്കണ്‍ വിസ ലഭിക്കാറുള്ളത്.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വിസ സെന്ററുകളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ വിസ ലഭിക്കാന്‍ 30-40 ദിവസം വരെ സമയമെടുത്തേക്കും. 26 യൂറോപ്യന്‍ രാജ്യങ്ങളാണ് ഷെങ്കണ്‍ രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നത്.
content highlights:Good news for Indian students as Schengen countries resume visa application services
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..