സുപ്രീംകോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജു| Photo:PTI
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍. നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്നാണ് താന്‍ കരുതിയതെന്ന കട്ജുവിന്റെ മറുപടിയാണ് വിവാദത്തിലായത്.
ഫെയ്സ്ബുക്കില്‍ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായെത്തിയ യുവതിക്കാണ് നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്ന പരാമര്‍ശം കട്ജു നടത്തിയത്. ട്വിറ്റര്‍ ഉള്‍പ്പടെയുളള സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തേയും കട്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2015ല്‍ ബി.ജെ.പി.എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അന്ന് കട്ജു പ്രതിരോധിച്ചത്.
Content Highlights:good girls sleep early former Supreme Court Judge Katju's sexist comment create storm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..