-
ജയ്പുർ: നല്ല ഇംഗ്ലീഷ് സംസാരിക്കുന്നതിലും സുന്ദരനായിരിക്കുന്നതിലും വലിയ കാര്യമില്ലെന്ന് രാജസ്ഥാൻ മുഖ്യന്ത്രി അശോക് ഗെഹ് ലോത്. സച്ചിൻ പൈലറ്റിന്റെ രാഷ്ട്രീയ നീക്കങ്ങളെ പരിഹസിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം."നല്ല ഇംഗ്ലീഷ് സംസാരിക്കുന്നതിലും നല്ല ഉദ്ധരണികള്‍ നല്‍കുന്നതിലും സുന്ദരനായിരിക്കുന്നതിലുമല്ല കാര്യം. പകരം ഈ രാജ്യത്തിനു വേണ്ടി നല്‍കാന്‍ നിങ്ങളുടെ ഹൃദയത്തിലെന്താണുള്ളത് എന്നതിലാണ്. നിങ്ങളുടെ പ്രത്യയശാസ്ത്രം, നയങ്ങള്‍, പ്രതിബദ്ധത എന്നിവയാണ് പ്രധാനം", ഗെഹ്ലോത് ചൂണ്ടിക്കാട്ടി.
'സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ സ്പൂണ്‍ പ്ലേറ്റിലുണ്ടായിട്ടെന്തുകാര്യം' എന്ന പ്രയോഗമാണ് ഗെഹ്ലോത്ത് മറ്റൊരു താരതമ്യത്തിനുപയോഗിച്ചത്. പുതുതലമുറയിലെ യുവ രാഷ്ട്രീയക്കാര്‍ തങ്ങള്‍ കടന്നുപോയതുപോലുള്ള ഘട്ടങ്ങളിലൂടെ കടന്നു പോകുന്നില്ലെന്നും ഗെഹ്ലോത്ത് കുറ്റപ്പെടുത്തി.
"കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. പുതിയ തലമുറയെ ഞങ്ങള്‍ക്കിഷ്ടമാണ്. ഭാവി അവരുടെ കയ്യിലാണ്. ഈ പുതു തലമുറയിൽപ്പെട്ടവർ കേന്ദ്രമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്‍മാരുമാകുന്നു. ഞങ്ങളുടെ കാലത്തിലൂടെ അവര്‍ കടന്നു പോയിരുന്നെങ്കില്‍ അവര്‍ക്ക് പലതും മനസ്സിലാകുമായിരുന്നു", ഗെഹ്ലോത് കുറ്റപ്പെടുത്തി.
"കുതിരക്കച്ചവടം ജയ്പുരില്‍ അരങ്ങേറുന്നുണ്ടായിരുന്നു. അതിനുള്ള തെളിവ് ഞങ്ങളുടെ പക്കലുണ്ട്. 10 ദിവസത്തേക്ക് ഞങ്ങള്‍ക്ക് ആളുകളെ ഹോട്ടലില്‍ പാര്‍പ്പിക്കേണ്ടതായി വന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ മനേസറില്‍ നടന്നത് ഇവിടെയും നടക്കുമായിരുന്നു". സച്ചിന്‍ പൈലറ്റിനൊപ്പമുള്ള വിമത എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു എന്ന് സ്ഥാപിച്ചു കൊണ്ട് ഗെഹ്‌ലോത്ത് പറഞ്ഞു.
തനിക്ക് 106 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും 200 അംഗ സഭയില്‍ അധികാരം നിലനിര്‍ത്താന്‍ അതുമതിയെന്നും ഗെഹ് ലോത് കൂട്ടിച്ചേർത്തു.
content highlights: Good English and handsome looks "isn't everything, says Gehlot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..