സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി


ബി.ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

സുപ്രീംകോടതി | Photo: ANI

ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ 12 പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. അതേസമയം സ്വര്‍ണ്ണക്കടത്ത് യു.എ.പി.എ. നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. യു.എ.പി.എ. നിയമത്തിന്റെ 15-ാം വകുപ്പ് സംബന്ധിച്ച് രണ്ട് ഹൈക്കോടതികള്‍ വ്യത്യസ്ത അഭിപ്രായം സ്വീകരിച്ചതിനാല്‍ അക്കാര്യം വിശദമായി പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വര്‍ണ്ണക്കടത്ത് മാത്രമേ യു.എ.പി.എ. നിയമപ്രകാരമുളള ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരികയുള്ളൂവെന്ന് വ്യക്തമാക്കിയാണ് 12 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. സ്വര്‍ണ്ണം കടത്തിയത് വഴി ലഭിച്ച തുക തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രതികള്‍ വിനിയോഗിച്ചതിന് തെളിവുകള്‍ ഇല്ലെന്ന എന്‍.ഐ.എ. കോടതിയുടെ കണ്ടെത്തലും ഹൈക്കോടതി ശരിവെച്ചിരുന്നു.

ഈ വിധിക്കെതിരേയാണ് കേന്ദ്ര സര്‍ക്കാരും, എന്‍.ഐ.എ.യും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം യു.എ.പി.എ.നിയമത്തിന്റെ 15-ാം വകുപ്പ് പ്രകാരം സ്വര്‍ണ്ണക്കടത്ത് ഭീകരവാദ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചിട്ടുള്ളതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും എ.എസ്.ജി. വ്യക്തമാക്കി. തുടര്‍ന്നാണ് കേസിലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

Content Highlights:Gold Smuggling Case: Supreme Court refuses to stay the bail


Watch Video

Watch Video

ഈ കള്ളിലും കയറിലുമാണ് ജീവിതം; ചിറ്റൂരിന്റെ സ്വന്തം പാണ്ടിച്ചെത്ത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented