സ്വർണക്കടത്ത് കേസ്: കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി ഫയൽ ചെയ്യാൻ ഇ.ഡിക്ക് അനുമതി


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഇ.ഡിക്ക് സുപ്രീം കോടതി അനുമതി നൽകി. ഇ.ഡിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് അനുമതി നൽകിയത്.

ഇ.ഡിയുടെ ഹർജി നവംബർ മൂന്നിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നവംബർ എട്ടിനാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് വിരമിക്കുന്നത്. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ എതിർത്താണ് സംസ്ഥാനസർക്കാരും, എം ശിവശങ്കറും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇ.ഡിയുടെ നീക്കം തങ്ങളെ അപകീർത്തിപ്പെടുത്തുന്നതിന് ആണെന്നാണ് സംസ്ഥാനസർക്കാരിന്റെ വാദം.



സ്വർണക്കടത്ത് കേസിൽ ഉന്നതർക്ക് എതിരേ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദവും ഗൂഢലക്ഷ്യവുമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. ഇ.ഡി. പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഇപ്പോൾ മജിസ്‌ട്രേറ്റിനും മാധ്യമങ്ങൾക്കും മുമ്പാകെ പറയുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. ഇ.ഡിയുടെ ആവശ്യത്തെ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത് എന്നിവർ പിന്തുണയ്ക്കുകയാണ്.

Content Highlights: Gold smuggling case, ED allowed, to file reply, Government's affidavit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented