രാഹുൽ ഗാന്ധി | Photo: PTI
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണ പറയാനും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമുള്ളതാണെന്ന് രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
ഏതാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം? നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കുമുള്ള രഹസ്യ മന്ത്രാലയം- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസവും കേന്ദ്രത്തിനെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. കോവിഡിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും ശേഷവും നിശബ്ദമായിരിക്കുന്നത് ആരാണെന്ന് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ശനിയാഴ്ച രാഹുല്‍ വിമര്‍ശനമുയര്‍ത്തിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..