രാകേഷ് ടിക്കായത്ത് | Photo: ANI
ലഖ്നൗ: കര്‍ഷക യൂണിയന് നേതാവ് രാകേഷ് ടികായത്തിനെതിരേ ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജാര്‍. 2000 രൂപയ്ക്ക് എങ്ങോട്ട് വേണമെങ്കിലും പോകുന്നയാളാണ് ടികായത് എന്നാണ് നന്ദ് കിഷോര്‍ ഗുര്‍ജാര്‍ പറഞ്ഞത്.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ വാദങ്ങള്‍ ഗുര്‍ജാര്‍ നിഷേധിച്ചു. ഞാനുമൊരു കര്‍ഷകനാണ്. 'കിസാന്‍ യൂണിയന്‍നേതാവ് രാകേഷ് ടികായത്തിന് ഉള്ളതിനേക്കാള്‍ കൂടുതല്‍ കൃഷിസ്ഥലം എനിക്കുണ്ട്. എനിക്കുള്ള ഭൂമിയുടെ പകുതി പോലും അദ്ദേഹത്തിനില്ല. ടികായത് മാപ്പ് പറയണം. രാജ്യത്തെ കര്‍ഷകരെ ഭിന്നിപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല, അവരെ ചരിത്രം ഓര്‍ത്തിരിക്കു'മെന്നും ഗുര്‍ജാര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കര്‍ഷക പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകരെ തിരുകി കയറ്റി സംഘര്‍ഷമുണ്ടാക്കിയെന്ന ആരോപണം ഗുര്‍ജാര്‍ നിഷേധിച്ചു. അവിടെ നടന്നത് കര്‍ഷക പ്രതിഷേധമാണെന്ന് ആരാണ് പറഞ്ഞത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കുറച്ചുപേര്‍ പ്രതിഷേധ സ്ഥലത്തിരിക്കുന്നു. അതാണോ കര്‍ഷകരുടെ പ്രതിഷേധം?
രാകേഷ് ടികായത്തിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ 2000 രൂപയ്ക്ക് വേണ്ടി എവിടെ വേണമെങ്കിലും അദ്ദേഹം പോകുമെന്നാണ് കേട്ടിട്ടുള്ളത്. വളരെ ദൗര്‍ഭാഗ്യകരമാണ് അത്. ടികായത് അങ്ങനെ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ എങ്ങോട്ടാണ് പ്രതിഷേധത്തെ നയിക്കുന്നത്? കലാപകാരികളെയാണ് ഈ പ്രതിഷേധം സൃഷ്ടിക്കുന്നത്. അടുത്ത ദിവസം ഏതെങ്കിലും തീവ്രവാദികള്‍ വന്ന് നിങ്ങളെ കൊലപ്പെടുത്തുന്നതും കാണേണ്ടി വരും. ഗുര്‍ജാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlights: "Goes Anywhere For ₹ 2,000": BJP MLA's Barb At Rakesh Tikait
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..