പനാജി: ഗോവയില്‍ പൊതുസ്ഥലത്തു വച്ചുള്ള മദ്യപാനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മദ്യലഹരിയിലുള്ളവര്‍ സൃഷ്ടിക്കുന്ന ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ഒക്ടോബര്‍ അവസാനത്തോടെ വിജ്ഞാപനം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബീച്ച് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങളിലെ മദ്യപാനം നേരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കാര്യത്തിലെ ബോധവത്കരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ പോലീസ് ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഒപ്പം ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.