15 മാസം 421 ഗ്രാമങ്ങള്‍, ശ്രീധരന്‍പിള്ളയുടെ സമ്പൂര്‍ണ ഗോവയാത്ര; സമാപനചടങ്ങില്‍ കേരളഗവര്‍ണറും


അനുശ്രീ മാധവന്‍

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ സമ്പൂർണ ഗോവ യാത്ര സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പങ്കെടുത്തപ്പോൾ. പി.എസ്. ശ്രീധരൻപിള്ള, ഭാര്യ അഡ്വ. കെ. റീത്ത എന്നിവർ സമീപം

പനാജി: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ ഗോവ ഗ്രാമ സമ്പൂര്‍ണ യാത്രയ്ക്ക് സമാപനം. ഗോവയിലെ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള പതിനഞ്ച് മാസം നീണ്ട യാത്ര നവംബര്‍ 18 നാണ് അവസാനിച്ചത്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മണ്ഡലത്തിലാണ് യാത്ര സമാപിച്ചത്. രാജ്ഭവനില്‍ നടന്ന ഔദ്യോഗിക സമാപന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറ്റവും സന്തോഷം നല്‍കുന്ന നിമിഷമാണിതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

''ഇന്നത്തെ ദിവസത്തിന് രണ്ടു പ്രത്യേകതകളുണ്ട്. രാജ്യത്തിന്റെ ഭരണാഘടനാ ദിനം, കൂടാതെ മുംബൈയിലെ താജ് ഹോട്ടല്‍ തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട് ഒട്ടേറെ നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞ ദിനം. അവര്‍ക്കെല്ലാം ഈ അവസരത്തില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. പൊതുപ്രവര്‍ത്തന്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന് സാക്ഷിയാവുകയാണ് ഞാനിന്ന്. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യയുടെയും ആരാധകനാണ്. എന്തുകൊണ്ടാണ് ഇന്ത്യയുടെ പഞ്ചവത്സരപദ്ധതി പരാജയപ്പെട്ടത്. അതിന് കാരണം സോവിയറ്റ് യൂണിയന്റെ മാതൃക അനുകരിച്ചതുകൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന് അത്ര പ്രാധാന്യം കൊടുത്തില്ല'', അദ്ദേഹം പറഞ്ഞു.

യാത്രയിലുടനീളം ജനങ്ങള്‍ക്കിടയിലേക്കിറങ്ങി അവരുടെ ജീവിതവും സംസ്‌കാരവുമെല്ലാം അടുത്തറിയാനുള്ള അവസരമുണ്ടായി. അതോടൊപ്പം തന്നെ ഒട്ടേറെയാളുകള്‍ക്കും സംഘടനകള്‍ക്കും കൈത്താങ്ങാകുവാനും സാധിച്ചു. ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും 90 ശതമാനം എം.എല്‍.എമാര്‍ ഈ യാത്രയുടെ ഭാഗമായി. കക്ഷിരാഷ്ട്രീയ ഭേദമന്യ എല്ലാവരുടെയും സഹകരിച്ചതുകൊണ്ടാണ് ഈ യാത്ര വലിയ വിജയമായി തീര്‍ന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

2021 സെപ്തംബര്‍ 15 ന് ആരംഭിച്ച യാത്രയില്‍ ഗവര്‍ണര്‍ രണ്ട് ജില്ലകളിലും 12 താലൂക്കുകളിലും 191 പഞ്ചാത്തുകളിലുമായി പരന്നു കിടക്കുന്ന 421 ഗ്രാമങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. എഴുപത്തിയൊന്നോളം കാന്‍സര്‍ ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തുന്നതിനായി ലക്ഷ്യമിട്ട യാത്രയില്‍ 1005 രോഗികള്‍ക്കായി 2.75 കോടി രൂപയാണ് അദ്ദേഹം സമാഹരിച്ചത്. കൂടാതെ ക്യാന്‍സര്‍ രോഗികള്‍ക്കായി ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന പണവും മാറ്റിവച്ചു. പര്യടനത്തിടെ 91 എന്‍.ജി.ഒ സംഘടനകള്‍ക്ക് സാമ്പത്തിക സഹായവും ഗവര്‍ണര്‍ ഉറപ്പു വരുത്തുകയും ചെയ്തു. സംസ്ഥാനത്തെ കര്‍ഷകരുള്‍പ്പെടെയുള്ള വിവിധ തൊഴില്‍ മേഖലയിലുള്ളവരുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഗോവ മുഖ്യമന്ത്രി പ്രേമോദ് സവാന്തിന്റെ സാന്നിധ്യത്തിലായിരുന്നു സമാപനച്ചടങ്ങ്‌.

ഒരു പൊതുപ്രവര്‍ത്തകന് യാത്ര ചെയ്യാനാകാതെയിരിക്കാന്‍ സാധിക്കില്ലെന്നും അതില്‍ പരാതി പറഞ്ഞിട്ടു കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചെലവുകളെക്കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുടെ പൈതൃകം എന്ന് പറയുന്നത് തന്നെ യാത്രകളാണ്. പൊതുപ്രവര്‍ത്തകര്‍ യാത്ര ചെയ്കൊണ്ടേയിരിക്കണം. ഒരു പത്രവും രാഷ്ടീയ പാര്‍ട്ടിയും ആരിഫ് മുഹമ്മദ് ഖാനെതിരേ ആരോപിച്ചത് എട്ട് മാസം കൊണ്ട് അദ്ദേഹം 25 ലക്ഷം രൂപ ചെലവാക്കി എന്നാണ്. ഗോവ ഒരു ചെറിയ സംസ്ഥാനമാണ്, കേരളം പോലെയല്ല. എന്നാല്‍ ഗോവയുടെ ഗവര്‍ണറായ താന്‍ എട്ട് മാസംകൊണ്ട് യാത്രകള്‍ക്കായി ചെലവാക്കിയത് 48 ലക്ഷം രൂപയാണ്. ഗവര്‍ണര്‍ യാതൊന്നും ചെയ്യാതെ ഒരിടത്ത് വെറുതേ ഒരിടത്ത് അടങ്ങിയിരുന്നാല്‍ പ്രയോജനമില്ല.

ഇന്ത്യയുടെ ഐക്യമാണ് ഈ രാജ്യത്തെ ഏറ്റവും മനോഹരമാക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണ കാലത്ത്് ചില വ്യക്തികളും പ്രസ്ഥാനങ്ങളും രാജ്യത്തെ 16 സ്വതന്ത്ര റിപബ്ലിക്കുകളായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അതിനെ പിന്തുണച്ച് മൂന്ന് പുസ്തകങ്ങളാണ് ആ സമയത്ത് എഴുതപ്പെട്ടത്. അതിലൊന്ന് കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകമായിരുന്നു. ആ വ്യക്തി പിന്നീട് 1957 ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആത്മാവാണ് കേരളം- ആരിഫ് മുഹമ്മദ് ഖാന്‍

ഭാരതത്തിന് നാലായിരത്തോളം വര്‍ഷത്തെ സാംസ്‌കാരികമായ ചരിത്രമുണ്ടന്നും ജാതി, മത, ദേശഭേദങ്ങള്‍ക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്‍ശിച്ച് അതാതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികമായി സംവദിക്കുകയും ആയിരത്തിലേറെ കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന ഡയബറ്റിക് രോഗികള്‍ക്കും 91 സന്നദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുകയും ചെയ്ത ഗോവ ഗവര്‍ണര്‍ ശ്രീ.പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനങ്ങളെ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദിച്ചു. മാനവസേവ മാധവസേവ എന്ന ഭാരതീയ ദര്‍ശനത്തില്‍ വിശ്വസിക്കുന്നയാളാണ് ശ്രീധരന്‍ പിള്ളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലുള്ള പ്രശ്നങ്ങളെ താന്‍ അവഗണിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരള സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ സര്‍വ്വകലാശാലകളിലെ നിയമനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെക്കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു ഗവര്‍ണര്‍.

ആരിഫ് മുഹമ്മദ് ഖാന്‍ ജനിച്ചത് കേരളത്തില്ല എന്നാല്‍ അവിടെയുള്ള പലരേക്കാള്‍ നന്നായി മുണ്ട് ഉടുക്കുമെന്നതാണ് യഥാര്‍ഥ പ്രശ്നം. താന്‍ കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തെ അവസാനത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാംസ്‌കാരികവും ആത്മീയവുമായ ചിന്തകള്‍ക്ക് അടിത്തറയിട്ടത് ശ്രീശങ്കരാചാര്യരാണ്. അതിനാല്‍ ഇന്ത്യയുടെ ആത്മാവാണ് കേരളം. കേരളത്തിലെ ഗവര്‍ണറായി തിരഞ്ഞെടുത്തതില്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Content Highlights: Goa Sampurna Yatra, Arif Mohammad Khan, Sreedharan Pillai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented