ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പേരില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം


പി.എസ്.ശ്രീധരൻ പിളള| ഫോട്ടോ:കെ.കെ.സന്തോഷ് മാതൃഭൂമി

പനാജി: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി ഗോവ രാജ്ഭവന്‍. അജ്ഞാതനായ വ്യക്തി ശ്രീധരന്‍ പിള്ളയുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് മാധ്യമപ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമം നടത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി രാജ്ഭവന്‍ രംഗത്തെത്തിയത്.

വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ ഓഫീസ് ഗോവ പോലീസിലും ക്രൈംബ്രാഞ്ചിലും പരാതി നല്‍കിയിട്ടുണ്ടെന്ന് രാജ്ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ഉന്നത വ്യക്തികള്‍ക്കുമാണ് തട്ടിപ്പുകാര്‍ വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. സന്ദേശം ലഭിച്ചവര്‍ പണം അയക്കരുതെന്നും പോലീസുമായി ബന്ധപ്പെണമെന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ സൃഷ്ടിക്കുകയും സുഹൃത്ത് ലിസ്റ്റിലുള്ള ആളുകളില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തയാള്‍ അറസ്റ്റിലായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിവിധ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി ഗോവ ക്രൈംബ്രാഞ്ച് പോലീസ് കണ്ടെത്തിയിരുന്നു.

Content Highlights: Goa Raj Bhavan urges caution against imposters posing as Guv

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented