പനാജി: ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. 

രജിസ്ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ജനുവരി 29നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു. 

ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

content highlights: goa govt to ban boozing and cooking in beach