ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മേഘാലയയിലേക്ക് സ്ഥലം മാറ്റി


ന്യൂഡല്‍ഹി: ഗോവ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറാക്കി മാറ്റി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നിലവിലെ മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് നടപടി. ഗോവ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പുതിയ ആളെ നിശ്ചയിച്ചിട്ടില്ല. പകരം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കാണ് ഗോവയുടെ അധിക ചുമതല.

ഇരുവരും ചുമതല ഏറ്റെടുക്കുന്ന അന്നു മുതല്‍ നിയമനം പ്രാബല്യത്തിലാകുമെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മുമ്പ് ജമ്മുകശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ 2019 ഒക്ടോബര്‍ 25-നാണ് ഗോവ ഗവര്‍ണറായി നിയമിച്ചത്.

സത്യപാല്‍ മാലിക്കും ഗോവ മുഖ്യമന്ത്രിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സത്യപാല്‍ മാലിക്കിനെ മേഘാലയിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Goa Governor Satya Pal Malik transferred to Meghalaya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented