
-
പനജി: കോവിഡ്-19 ഭേദമായി വീടുകളി ലേക്ക് മടങ്ങുന്ന രോഗികളെ സ്നേഹപൂർവം ആലിംഗനം ചെയ്ത് യാത്രയയച്ച് ഒരു ഡോക്ടർ. ഗോവ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. എഡ്വിൻ ഗോമസാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയ 190 രോഗികളേയും ആശ്ലേഷിച്ച് യാത്രയാക്കിയത്.
'പരിശോധന നടത്തി നെഗറ്റിവായ രോഗികളെയാണ് ആശുപത്രിയിൽനിന്ന് വിട്ടയക്കുന്നത്. ഒരു ഡോക്ടർ കോവിഡ് രോഗിയെ ആലിംഗനം ചെയ്യുന്നതിലൂടെ സമൂഹത്തിന് ഒരു സന്ദേശം നൽകുകയാണ് ലക്ഷ്യം. സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ടവരല്ല കോവിഡ് ബാധിച്ചവരെന്ന സന്ദേശം.' ഡോക്ടർ പറയുന്നു.
98 ദിവസത്തെ തുടർച്ചയായ സേവനത്തിന് ശേഷമാണ് ഡോ. എഡ്വിൻ വീട്ടിലേക്ക് മടങ്ങിയത്. കോവിഡ് ഭേദമായി മടങ്ങുന്ന രോഗികൾക്ക് ഡോക്ടർ ഒരു പേരും നൽകിയിട്ടുണ്ട്-കോവിഡ് മാലാഖമാർ. കോവിഡ് മുക്തരായവർക്ക് അവരുടെ അനുഭവത്തിൽ നിന്ന് രോഗത്തെ കുറിച്ച് മറ്റുള്ളവരോട് കൃത്യമായും വ്യക്തമായും പറയാൻ സാധിക്കുമെന്നാണ് ഡോ. എഡ്വിന്റെ അഭിപ്രായം.
രോഗം ഭേദമായവരുടെ പ്ലാസ്മയിൽ കോവിഡിനെതിരെയുള്ള ആന്റിബോഡികളുള്ളതിനാൽ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഡോക്ടർ പറയുന്നു. കോവിഡ് ബാധിച്ചവർക്ക് ശ്വാസം കുറയുന്ന ഒരവസ്ഥ ഉണ്ടാകുമെന്നും അത് തിരിച്ചറിഞ്ഞ് ചികിത്സ തേടാതിരിക്കുന്ന സന്ദർഭങ്ങളിലാണ് രോഗം ഗുരുതരമാകുന്നതെന്നും ഡോ. എഡ്വിൻ പറയുന്നു.
രോഗമുക്തി നേടിയ ശേഷം രോഗികളുടെ ശുശ്രൂഷയ്ക്കായി ആശുപത്രിയിൽ തന്നെ തങ്ങിയ ഒരാളെ കുറിച്ചും ഡോ. എഡ്വിൻ സൂചിപ്പിച്ചു. രോഗികൾക്ക് ഭക്ഷണം നൽകാനും പ്രാഥമികകർത്തവ്യങ്ങൾ നിർവഹിക്കാനുമുള്ള സഹായം അദ്ദേഹം നൽകിയിരുന്നുവെന്നും രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നുവെന്നും ഡോക്ടർ ഓർമിച്ചു.
ഗോവയിലെ വാസ്കോയിലെ മംഗോർ ഹില്ലിൽ നിന്നെത്തിയതായിുന്നു ആ രോഗിയെന്നും ഹോട്ട്സ്പോട്ടായ പ്രദേശത്ത് നിന്നെത്തിയ മിക്കവരുടേയും ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നുവെന്നും ചികിത്സയ്ക്കെത്തിയ 25 ശതമാനം പേർക്ക് മാത്രമാണ് ജീവൻ തിരികെ കിട്ടിയതെന്നും ഡോ. എഡ്വിൻ പറഞ്ഞു.
Content Highlights: Goa Doctor Hugs Recovered Covid 19 Patients As Parting Gesture
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..