പനാജി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ. ഏപ്രില്‍ 29 വൈകുന്നേരം ഏഴുമണി മുതല്‍ മേയ് മൂന്ന് പുലര്‍ച്ചെ വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 

അവശ്യ സര്‍വീസുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും തടസ്സമുണ്ടായിരിക്കില്ല. അതേസമയം പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

content highlights: goa declares lockdown