പനാജി: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം വാര്‍ത്തയായതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ മാസം 31 വരെയാണ് വിലക്ക്. 

ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകും. മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടിയെന്നും മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. 

വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാനത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തുന്ന നിരോധനം ഈ മാസം 31 ന് അവസാനിക്കുമെന്നതിനാല്‍ സംസ്ഥാനത്ത് വലിയ തോതില്‍ മത്സ്യങ്ങള്‍ക്ക് കുറവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.