പ്രതീകാത്മക ചിത്രം | Photo: facebook.com/GOFIRST
ന്യൂഡല്‍ഹി: എന്ജിന് തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ തിരിച്ചിറക്കി. മുംബൈ- ലേ, ശ്രീനഗര്‍ - ന്യൂഡല്‍ഹി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് താഴെയിറക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ- ലേ വിമാനം ഡല്‍ഹിയില്‍ ഇറക്കുകയായിരുന്നു. പറന്നുയര്‍ന്ന ശേഷം തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീനഗര്‍- ന്യൂഡല്‍ഹി വിമാനം ശ്രീനഗറില്‍ തന്നെ തിരിച്ചിറക്കി.
വിഷയം പരിശോധിച്ചുവരികയാണെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി ലഭിച്ച ശേഷം മാത്രമേ ഇനി ഈ വിമാനങ്ങള്‍ പറക്കേണ്ടതുള്ളൂവെന്നും സിവില്‍ ഏവിയേഷന്‍ റഗുലേറ്റല് അറിയിച്ചു. നിരവധി സാങ്കേതിക തകരാറുകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ടെത്തിയിരുന്നു ഇന്ത്യന്‍ കമ്പനികളുടെ വിമാനങ്ങളില്‍. സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിരവധി യോഗങ്ങളാണ് ഈ വിഷയത്തില്‍ വിളിച്ചു ചേര്‍ത്തത്.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും ഒരു ചെറിയ സാങ്കേതിക തകരാറ് പോലും വളരെ പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അന്വേഷിച്ച് പരിഹാരം കാണണമെന്നും മന്ത്രി നിര്‍ദേശം നല്കി. ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന വിമാന സര്വീസുകളേക്കുറിച്ചുള്ള പരാതികളും അടുത്തിടെ വര്‍ധിക്കുന്നുണ്ട്.
Content Highlights: flight, grounded, engine issue
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..