ആളുകേറാനുണ്ടേ...; അന്‍പതിലധികം യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന് ഗോ ഫസ്റ്റ് എയര്‍വേയ്‌സ്‌ വിമാനം


Image Courtesy: https://www.facebook.com/GOFIRST

ബെംഗളൂരു: വിമാനത്താവളത്തില്‍നിന്ന് മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ പറന്നുയര്‍ന്ന് ഗോ ഫസ്റ്റ് എയര്‍വേയ്‌സിന്റെ വിമാനം. ഒന്നും രണ്ടുമല്ല അന്‍പതിലധികം യാത്രക്കാരാണ് എയര്‍ലൈന്‍ അധികൃതരുടെ അശ്രദ്ധകൊണ്ട് ബുദ്ധിമുട്ടിലായത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ബെംഗളൂരുവിലെ കെമ്പഗൗഡ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ജി8 116 വിമാനമാണ് യാത്രക്കാരെ മറന്നത്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) റിപ്പോര്‍ട്ട് തേടി.

വിമാനത്തിലേക്കുള്ള യാത്രക്കാരെ നാലു ബസുകളിലായാണ് കൊണ്ടുപോയത്. ഇതില്‍ ഒരു ബസില്‍ അന്‍പത്തഞ്ചോളം യാത്രക്കാര്‍ കയറാനുള്ള ഊഴത്തിനായി കാത്തിരിക്കവേയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ യാത്രക്കാര്‍ സാമൂഹികമാധ്യമമായ ട്വിറ്ററിലൂടെ പരാതി ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യോമയാനവകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു യാത്രികര്‍ പരാതി ട്വീറ്റ് ചെയ്തത്.

യാത്ര മുടങ്ങിയ യാത്രികരെ പിന്നീട് മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു. നാലുമണിക്കൂറിനു ശേഷം പത്തുമണിയോടെ പുറപ്പെട്ട വിമാനത്തിലാണ് ഇവര്‍ക്ക് യാത്രാസൗകര്യം ഒരുക്കിക്കൊടുത്തത് എന്നാണ് വിവരം. സംഭവത്തിന് പിന്നാലെ അസൗകര്യം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. അതേസമയം, എയര്‍ലൈനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നുമാണ് വിവരം.

Content Highlights: go first airways forgets more than 50 passengers on bus dgca sought report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented