Screengrab | twitter.com/HateDetectors
വിശാഖപട്ടണം: ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്പ്പെട്ട വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ശശികല എന്ന 20 വയസ്സുള്ള വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കേ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.
ഗുണ്ടൂര്‍-റയാഖാദ പാസഞ്ചറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി ട്രെയിനില്‍നിന്ന് കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ടുപോകുകയായിരുന്നു. ദുവ്വാദയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയായ ശശികല സ്ഥിരമായി ഈ ട്രെയിനിലാണ് യാത്രചെയ്തിരുന്നത്. പതിവുപോലെ ബുധനാഴ്ച രാവിലെയും ട്രെയിനില്‍ യാത്രചെയ്യവേ ദുവ്വാദ സ്റ്റേഷനിലെത്തിയപ്പോള്‍ കാല്‍വഴുതി വീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി.
ട്രെയിന്‍ നിര്‍ത്തിച്ച് ആര്.പി.എഫും റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലേറ്റ സാരമായ പരിക്കാണ് മരണത്തിനിടയാക്കിയത്.
Content Highlights: girl student who got stuck between train and platform in andrapradesh dies of injuries
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..