ഇരുമ്പുഗേറ്റ് ദേഹത്തുവീണ് ആറാം ക്ലാസുകാരി മരിച്ചു; അപകടം സ്‌കൂള്‍കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ


പ്രതീകാത്മകചിത്രം | Mathrubhumi illustration

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്ത് ഇരുമ്പുഗേറ്റ് ദേഹത്തുവീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

പവര്‍ ഡിസ്‌കോമിന്റെ ഓഫീസ് കടന്നുപോകുമ്പോള്‍, അതിന്റെ ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മറ്റുരണ്ട് പെണ്‍കുട്ടികള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. അശ്രദ്ധകാരണമുള്ള മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

Content Highlights: girl dies after iron gate falls on her in delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented