ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ സാന്നിധ്യത്തിൽ നരേന്ദ്രമോദിക്ക് ജയ് ഷാ ഉപഹാരം കൈമാറുന്നു | Photo: AP
ന്യൂഡല്‍ഹി: അഹമ്മദാബാദ് മൊട്ടേരയിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. നിങ്ങളുടെ പേര് നിങ്ങള്‍തന്നെ നല്‍കിയ സ്റ്റേഡിയത്തില്‍ നിങ്ങളുടെ ജീവിതകാലത്ത് ആദരിക്കുന്നത് ആത്മപ്രശംസയുടെ അങ്ങേയറ്റമെന്നാണ് എ.ഐ.സി.സി. കമ്മ്യൂണിക്കേഷന്‍ വിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തത്.
നരേന്ദ്രമോദിയുടെ ചിത്രം നല്‍കി നരേന്ദ്രമോദിയെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ആദരിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പരിഹസിച്ചു. ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ തന്നെ ചിത്രം കൈമാറുന്ന ചിത്രത്തിന്റെ ക്യാപ്ഷനായായിരുന്നു പരിഹാസം. ഇതില്‍ കൂടുതല്‍ ആത്മപ്രശംസയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. സ്വയം പുകഴ്ത്തല്‍ ശക്തിയായി തുടരുന്നു എന്ന അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ടെസ്റ്റ് വേദിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം മോദി രഥത്തില്‍ സഞ്ചരിച്ചിരുന്നു. പ്രത്യേകം തയാറാക്കിയ രഥത്തില്‍ ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ കളിക്കളം വലംവെച്ചു. ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ് മോദിയും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനുള്ള ക്യാപ് ആന്റണി ആല്‍ബനീസും കൈമാറി.
Content Highlights: Gifted Narendra Modi's Photo To Narendra Modi At Narendra Modi Stadium: Congress Taunts PM


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..