-
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഒരു സംഘം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് 780 കിലോഗ്രാം തൂക്കമുള്ള ഭീമൻ മത്സ്യം. ആനയുടെ ചെവിയോട് രൂപസാദൃശ്യമുള്ള ഈ മത്സ്യം പ്രാദേശികമായി ശങ്കർ മീൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മത്സ്യം 50,000 രൂപയ്ക്ക് വിറ്റുപോയി.
ഒഡിഷയിലെ ഉദയ്പുർ തീരത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെ ദിഗയ്ക്ക് സമീപത്ത് നിന്നാണ് മത്സ്യം ലഭിച്ചത്. ഈ ഭാഗത്ത് നിന്ന് ഇതു വരെ പിടിച്ചതിൽ ഏറ്റവും വലിപ്പമേറിയ മീനാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വമ്പൻ മത്സ്യത്തെ കാണാൻ വൻ ജനക്കൂട്ടം തന്നെ കടൽത്തീരത്തെത്തിച്ചേർന്നു. മീനിന്റെ വീഡിയോകളും ഫോട്ടോകളും സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വ്യാഴാഴ്ച പിടികൂടിയ മീനിന്റെ ചിത്രങ്ങൾ തന്നെയാണോ ഇവയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.
പ്രാദേശികവിപണന കേന്ദ്രത്തിലെത്തിച്ച മത്സ്യത്തെ കാണാൻ വിനോദസഞ്ചാരികളും എത്തിച്ചേർന്നിരുന്നു. ബംഗാളിൽ സാധാരണയായി ഭക്ഷിക്കുന്ന മത്സ്യയിനമാണ് ശങ്കർ മത്സ്യം. തിരണ്ടിയിനത്തിൽ പെട്ട മീനാണിത്. മാർച്ചിൽ 300 കിലോഗ്രാം തൂക്കമുള്ള ഇതേയിനം മത്സ്യം പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..