ന്യൂഡല്‍ഹി : പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ താനഭിമാനിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. രാജ്യസഭയില്‍ തനിക്കു ലഭിച്ച യാത്രയയപ്പില്‍ മറുപടി പ്രസംഗത്തിനിടെയായിരുന്നു ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്.

"പാകിസ്താനില്‍ പോകാത്ത ഭാഗ്യവാന്‍മാരില്‍ ഒരാളാണ് ഞാന്‍. പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ ഞാനഭിമാനിക്കുന്നു" എന്നും ഗുലാം നഭി ആസാദ് പറഞ്ഞു. 

സഭ എങ്ങനെ കൊണ്ടുപോകണമെന്ന താന്‍ പഠിച്ചത് വാജ്‌പേയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

"അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. കുരുക്കെങ്ങനെ അഴിക്കണമെന്നും സഭ എങ്ങനെ കൊണ്ടു നടക്കണമെന്നും" , ഗുലാം നബി ആസാദ്  പറഞ്ഞു.

രാജ്യസഭയില്‍ നിന്നുള്ള വിരമിക്കല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുലാം നബി ആസാദ് നന്ദി പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരേ രാജ്യസഭയില്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിട്ടില്ലെന്ന് ഗുലാം നബി പറഞ്ഞു.

 

 

content highlights: Ghulam Nabi Azad says feel proud to be Hindustani Muslim, retirement speech in Rajyasabha