കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുത്തിയത് രാഹുല്‍, പക്വതയില്ല; രാജിക്കത്തില്‍ കടന്നാക്രമിച്ച് ഗുലാം നബി


രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ് |ഫോട്ടോ:ANI

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോട് സലാം പറഞ്ഞ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനം. പക്വതയില്ലാത്ത രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കെട്ടുറപ്പും കൂടിയാലോചനാ സംവിധാനങ്ങളും തകര്‍ത്തെന്നും രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഗുലാം നബി ആസാദിന്റെ രാജിക്കത്ത് സോണിയയ്ക്ക് ലഭിച്ചത്.

അഞ്ചു പേജിലുള്ള രാജിക്കത്തില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കും 2014-ലെ അധികാര നഷ്ടത്തിനും കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സമര്‍ത്ഥിക്കുന്ന ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 'ദൗര്‍ഭാഗ്യവശാല്‍, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷം, നിങ്ങള്‍ അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍, നിലവിലുണ്ടായിരുന്ന മുഴുവന്‍ കൂടിയാലോചന സംവിധാനവും അദ്ദേഹം തകര്‍ത്തു', ആസാദ് എഴുതുന്നു.

മുതിര്‍ന്ന, പരിചയസമ്പന്നരായ നേതാക്കളെ മുഴുവന്‍ മാറ്റിനിര്‍ത്തി. ഒരു രാഷ്ട്രീയ പരിചയവും ഇല്ലാത്ത അനുയായികളുടെ ഒരു കൂട്ടം പാര്‍ട്ടി കാര്യങ്ങള്‍ നടത്തിത്തുടങ്ങി. രാഹുലിന്റെ പക്വതയില്ലായ്മയുടെ വ്യക്തമായ ഒരു ഉദാഹരണമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറി കളഞ്ഞത്. കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും രാഷ്ട്രപതി ഒപ്പുവെച്ചതുമായ ഓര്‍ഡിനന്‍സാണ് അദ്ദേഹം കീറി കളഞ്ഞതെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

ഈ ബാലിശമായ പെരുമാറ്റം പ്രധാനമന്ത്രിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അധികാരത്തെ പൂര്‍ണ്ണമായും തകിടംമറിക്കുന്നതായിരുന്നു. ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014-ലെ യുപിഎയുടെ പരാജയത്തിന് ഗണ്യമായ സംഭവാവന നല്‍കിയെന്നും ആസാദ് പറയുന്നു.

'2014 മുതല്‍ താങ്കളുടെ മേല്‍നോട്ടത്തിലും തുടര്‍ന്ന് രാഹുലിന്റെ മേല്‍നോട്ടത്തിലും തുടര്‍ച്ചയായി രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അപമാനകരമായ നിലയില്‍ തോറ്റു. 204-നും 2022-നുമിടയില്‍ നടന്ന 49 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 39-ലും പാര്‍ട്ടി തോറ്റു. പാര്‍ട്ടിക്ക് നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും ആറിടങ്ങളില്‍ സഖ്യസര്‍ക്കാരുകളുടെ ഭാഗമാകാനും മാത്രമേ കഴിഞ്ഞുള്ളൂ. നിര്‍ഭാഗ്യവശാല്‍, ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ നാമമാത്രമായ സഖ്യങ്ങളാണുള്ളത്', അദ്ദേഹം ചൂണ്ടിക്കാട്ടി.

2019-ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ സ്ഥിതി കൂടുതല്‍ വഷളായതായും ആസാദ് പറഞ്ഞു. എല്ലാ മുതിര്‍ന്ന നേതാക്കളേയും അപമാനിച്ചുകൊണ്ട് രാഹുല്‍ തന്റെ അധ്യക്ഷസ്ഥാനം ഇട്ടെറിഞ്ഞുപോയി. തുടര്‍ന്ന് താങ്കള്‍ക്ക് ആ പദവി ഏറ്റെടുക്കേണ്ടിവന്നപ്പോഴും രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്, രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഗാര്‍ഡും പിഎയും വരെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഗുലാംനബി ആസാദ് കത്തില്‍ ആരോപിച്ചു.

Content Highlights: Ghulam Nabi Azad resigns from all Congress posts- searing attack on Rahul Gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented