ആസാദും ബിജെപിയും തമ്മില്‍ അടുപ്പമെന്ന് കോണ്‍ഗ്രസ്; ആരോപണം പല സന്ദര്‍ഭങ്ങളും ചൂണ്ടിക്കാട്ടി


അനൂപ് ദാസ്, മാതൃഭൂമി ന്യൂസ്   

''ആസാദ് ജി, സഭയില്‍ നിന്ന് പോയാലും എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിടും. താങ്കളെ ദുര്‍ബലനാകാന്‍ ഞാന്‍ അനുവദിക്കില്ല'' നിറകണ്ണുകളോടെ മോദി ഈ വാക്കുകള്‍ പറഞ്ഞപ്പോള്‍ ഗുലാം നബി ആസാദ് കൈകൂപ്പി.

ഗുലാം നബി ആസാദ്, പ്രധാനമന്ത്രി മോദി | Photo - PTI

ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതോടെ ആസാദും ബിജെപിയും തമ്മില്‍ ചില സഹകരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവരുന്നു കോണ്‍ഗ്രസ്. ആസാദ് രാജ്യസഭയില്‍നിന്ന് പടിയിറങ്ങുന്ന ദിവസം പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടിയാണ് ആരോപണം. മറ്റുചില സന്ദര്‍ഭങ്ങളും കോണ്‍ഗ്രസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നുണ്ട്.

''ആസാദ് ജി, സഭയില്‍ നിന്ന് പോയാലും എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിടും. താങ്കളെ ദുര്‍ബലനാകാന്‍ ഞാന്‍ അനുവദിക്കില്ല'' നിറകണ്ണുകളോടെ മോദി ഈ വാക്കുകള്‍ പറഞ്ഞപ്പോള്‍ ഗുലാം നബി ആസാദ് കൈകൂപ്പി. 2021 ഫെബ്രുവരിയില്‍ രാജ്യസഭയില്‍ മോദി നടത്തിയ ഈ പ്രസംഗം സഭാ ചരിത്രത്തിലെ അപൂര്‍വ നിമിഷങ്ങളിലൊന്നാണ്.ഈ പ്രസംഗം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പ് ഗുലാം നബി ആസാദിന് കേന്ദ്ര സര്‍ക്കാരിന്റെ ആദരവ്. അദ്ദേഹത്തിന് രാജ്യം പത്മഭൂഷണ്‍ നല്‍കി. പ്രതിപക്ഷ നിരയിലെ പ്രമുഖനായ സിപിഎം നേതാവ് ബുദ്ധദേബ് ബട്ടാചാര്യ പത്മ പുരസ്‌കാരം നിരസിച്ചപ്പോള്‍ ഗുലാം നബി ആസാദ് അത് ഏറ്റുവാങ്ങി. ആ സമയത്ത് തന്നെ കോണ്‍ഗ്രസില്‍ ആസാദിനെതിരെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നതാണ്.

പിന്നീട്, ഈയടുത്ത് ഗുലാം നബിയുടെ വീടിന്റെ കാലാവധിയും കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. എം.പിമാര്‍ക്കും ദേശീയ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കും പ്രധാന ഉദ്യോഗസ്ഥര്‍ക്കുമെല്ലാമാണ് പൊതുവെ കേന്ദ്ര സര്‍ക്കാര്‍ വീട് അനുവദിക്കാറ്. അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറിയവരില്‍നിന്ന് വീട് തിരിച്ചു പിടിക്കാറാണ് പതിവ്. റാംവിലാസ് പസ്വാന്റെ കുടുംബം താമസിച്ച വീട് ഒഴിപ്പിച്ചതെല്ലാം കഴിഞ്ഞയിടയ്ക്കാണ്. അപ്പോഴും ആസാദിന് സര്‍ക്കാരിന്റെ വീട്ടില്‍ താമസിക്കാനുള്ള കാലാവധി നീട്ടി നല്‍കി. ഇതൊന്നും ആകസ്മികമായി സംഭവിച്ചതല്ല സഹകരണത്തിന്റെ ഉദാഹരണങ്ങളെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ബിജെപിയില്‍ പോകാതെ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചാലും ജമ്മു കശ്മീരില്‍ ആസാദ് ചോര്‍ത്തുക കോണ്‍ഗ്രസ് വോട്ടാണ്. നഷ്ടം മതേതര മുന്നണിയ്ക്കും നേട്ടം ബിജെപിയ്ക്കുമാകും.

Content Highlights: Ghulam Nabi Azad Congress PM Narendra Modi BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented