ഗുലാം നബിയുടെ രാജി; കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നതില്‍ ആശങ്കപ്പെട്ട് മുസ്ലിംലീഗ്


വിനോയ് മാത്യു

ആസാദ് പലപ്പോഴും പാണക്കാട് സന്ദര്‍ശിച്ചിട്ടുണ്ട്. 2000-ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പമാണ് അദ്ദേഹം ഈദ് ആഘോഷിച്ചത്. പിന്നീട് ശിഹാബ് തങ്ങള്‍ അന്തരിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പാണക്കാട്ടെത്തി. പിന്‍ഗാമിയായി വന്ന ഹൈദരലി തങ്ങളുമായും അദ്ദേഹം അടുപ്പം പുലര്‍ത്തി.

ഗുലാം നബി ആസാദ് | File Photo - PTI

മലപ്പുറം: തലയെടുപ്പുള്ള നേതാക്കള്‍ ഒന്നൊന്നായി വിട്ടുപോയി കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നതില്‍ ആശങ്കാകുലരാണ് കേരളത്തിലെ മുസ്ലിംലീഗ് നേതൃത്വം. ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ട ഗുലാംനബി ആസാദ് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ ന്യൂനപക്ഷമുഖം മാത്രമായിരുന്നില്ല, പാണക്കാട് തങ്ങള്‍ കുടുംബവുമായി വ്യക്തിബന്ധം പുലര്‍ത്തിയ ആളുമായിരുന്നു. ഇതിനുമുമ്പ് കോണ്‍ഗ്രസ് വിട്ട കപില്‍ സിബലാകട്ടെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരായ നിയമപോരാട്ടങ്ങളില്‍ മുമ്പനുമായിരുന്നു.

കോണ്‍ഗ്രസ് ഏറ്റവും ശക്തമായി നില്‍ക്കേണ്ട സമയത്ത് ഇങ്ങനെ നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് ന്യൂനപക്ഷങ്ങളെ മാത്രമല്ല മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ആകെ ദുര്‍ബലപ്പെടുത്തുമെന്ന് ആസാദിന്റെ രാജിയെക്കുറിച്ച് മുതിര്‍ന്ന ലീഗ് നേതാവ് പ്രതികരിച്ചു.

''പ്രത്യക്ഷത്തില്‍ ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. പേക്ഷ, അതിനപ്പുറം മാനങ്ങളുണ്ടെന്ന ഞങ്ങള്‍ കരുതുന്നു. കേരളത്തിലായിരുന്നു ഇങ്ങനെ വിട്ടുപോക്കെങ്കില്‍ ഏതെങ്കിലും തലത്തില്‍ ഇടപെടാന്‍ ലീഗിന് അവസരം കിട്ടുമായിരുന്നു. '-അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആസാദ് പലപ്പോഴും പാണക്കാട് സന്ദര്‍ശിച്ചിട്ടുണ്ട്. 2000-ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പമാണ് അദ്ദേഹം ഈദ് ആഘോഷിച്ചത്. പിന്നീട് ശിഹാബ് തങ്ങള്‍ അന്തരിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പാണക്കാട്ടെത്തി. പിന്‍ഗാമിയായി വന്ന ഹൈദരലി തങ്ങളുമായും അദ്ദേഹം അടുപ്പം പുലര്‍ത്തി. ഡല്‍ഹിയില്‍ ലീഗിന്റെ പോഷകസംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണച്ചടങ്ങിലും കോഴിക്കോട്ടെ ഇ. അഹമ്മദിന്റെ അനുസ്മരണച്ചടങ്ങിലും ഗുലാം നബി പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് വിട്ടെങ്കിലും മതനിരപേക്ഷ മുന്നണിയില്‍ അദ്ദേഹം ഉണ്ടാകുമെന്ന ആശ്വസിക്കുകയാണ് ലീഗ് നേതൃത്വം. ആസാദിന് രാജ്യസഭാംഗ്വതം കോണ്‍ഗ്രസ് നീട്ടിക്കൊടുക്കേണ്ടതായിരുന്നുവെന്ന് മറ്റൊരു ലീഗ് നേതാവ് അഭിപ്രായപ്പെട്ടു.

Content Highlights: Ghulam Nabi Azad congress muslim league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented